|

അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ ഗേ ഗവര്‍ണറായി ജറേദ് പോളിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളറാഡോയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച ഗേ സ്ഥാനാര്‍ത്ഥി ജറേദ് പോളിസിന് ജയം. ഡെമോക്രാറ്റുകാരനായ ജറേദ് 51 ശതമാനം വോട്ടുകള്‍ നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ വാക്കര്‍ സ്റ്റാപ്ലെട്ടോണിന് 45 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ട്രംപിന്റെ വിമര്‍ശകനായ ജറേദ് തന്റെ സ്വവര്‍ഗാഭിമുഖ്യത്തെ കുറിച്ച് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തന്നെ തുറന്നു പറഞ്ഞിരുന്നു.

2015ല്‍ ഒറിഗണില്‍ ബൈ സെക്ഷ്വല്‍ ആയ കേറ്റ് ബ്രൗണ്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2004ല്‍ ന്യൂജെഴ്‌സി ഗവര്‍ണറായിരുന്ന ജിം മക്ഗ്രീവ് രാജിവെക്കുന്നതിന് മുന്‍പ് താന്‍ ഗേ ആണെന്ന് പറഞ്ഞിരുന്നു.

യു.എസ് സെനറ്റിലേക്ക് മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടുവെന്ന പ്രത്യേകതയും യു.എസ് മിഡ്‌ടേം തെരഞ്ഞെടുപ്പിനുണ്ട്. പലസ്തീന്‍ വംശജയായ റാഷിദ തായിബും സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമറുമാണ് ജനപ്രതിധിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Video Stories