ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡ് ഇനിമുതല്‍ ‘ദൃശ്യ’ത്തിന്. ജക്കാര്‍ത്തയിലെ പി.ടി ഫാല്‍ക്കണ്‍ എന്ന കമ്പനിയാണ് ചിത്രം ഇന്തോനേഷ്യയില്‍ അവതരിപ്പിക്കുന്നത്.
ദൃശ്യത്തിന്റെ നിര്‍മാണം നിര്‍വഹിച്ച ആശിര്‍വാദ് സിനിമാസ് ആണ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ വിവരം ആരാധകരെ അറിയിച്ചത്.
‘ മോഹന്‍ലാല്‍ സര്‍ അഭിനയിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, ഭാഷയുടേയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍, ഈ ചിത്രം നിര്‍മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങളോരോരുത്തരുമായും ഈ നിമിഷത്തില്‍ പങ്കുവെക്കുന്നു,’ എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം.
ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെടുകയുണ്ടായി.
സിംഹള, ചൈനീസ് എന്നീ രണ്ടു വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡും മുന്‍പ് സ്വന്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: First Malayalam Movie To Remake In Indonesian Language Drishyam Mohanlal Jeethu joseph