നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. താരത്തിന്റെ ജന്മദിനത്തിലാണ് സംവിധായകനും ജീവിത പങ്കാളിയുമായ വിഘ്‌നേഷ് ശിവന്‍ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ആനയുടെ തുമ്പിക്കയ്യില്‍ പിടിച്ച് നില്‍ക്കുന്ന നയന്‍താരയുടെ കൈകളാണ് പോസ്റ്റററില്‍ കാണുന്നത്.
എതിര്‍ നീച്ചല്‍, കാക്കി സട്ടൈ, കൊടി, പട്ടാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആര്‍. എസ്. സെന്തില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിഘ്‌നേഷ് ശിവനാണ് ചിത്രം നിര്‍മിക്കുന്നത്.
‘ഗംഭീരമായ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ദുരൈ സെന്തില്‍ കുമാറിനൊപ്പം ഒന്നിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. റൗഡി പിക്‌ചേഴ്‌സ് ആദ്യമായി ആണ് അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നത്. കുടുംബങ്ങളും കുട്ടികളും ഇഷ്ടപ്പെടുന്ന മനോഹരമായ സ്‌ക്രിപ്റ്റായിരിക്കുമിത്,’ എന്നാണ് നയന്‍താരക്ക് പിറന്നാള്‍ ആശംസകള് നേര്‍ന്നുകൊണ്ട് വിഘ്‌നേഷ് ട്വീറ്റ് ചെയ്തത്.
അറ്റ്‌ലിയുടെ ജവാനാണ് അണിയറയിലൊരുങ്ങുന്ന നയന്‍താരയുടെ മറ്റൊരു ചിത്രം. ഷാരൂഖ് നായകനാവുന്ന ബോളിവുഡ് ചിത്രം നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ്.
Proud To associate with one of the sought after directors #DuraiSenthilKumar @Dir_dsk
After churning out some awesome commercial movies😇💐
First time he’s joining hands with us @Rowdy_Pictures with a brilliant script that will be loved by families & kids ❤️😇 #HBDNayanthara pic.twitter.com/SDrCWcGKMR
— Vignesh Shivan (@VigneshShivN) November 18, 2022
അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡിനായും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിന്റെ റിലീസ് ഓണത്തിന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിവെക്കുകയായിരുന്നു.
Content Highlight: first look poster of nayanthara 81