Entertainment
നിഗൂഢത നിറച്ച പാതി മുഖവുമായി സുരാജ്; കാണെക്കാണെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 23, 02:38 pm
Saturday, 23rd January 2021, 8:08 pm

ഉയരെയ്ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാണെക്കാണെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ് എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്.

നിറ ചിരിയോടെ നില്‍ക്കുന്ന ഐശ്വര്യയുടെയും ടൊവിനൊയുടെയും അവ്യക്തമായ ചിത്രവും സുരാജിന്റെ നിഗൂഢത നിറച്ച ചിത്രവുമാണ് പോസ്റ്ററില്‍. ഇതിനോടകം നിരവധി പേരാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

സുരാജിന്റെ ചിത്രത്തിനാണ് ആരാധകരുടെ പ്രശംസ കൂടുതല്‍. ആസ് യൂ വാച്ച് എന്ന ടാഗ് ലൈനോടു കൂടിയാണ് പോസ്റ്റര്‍.

ബോബി സഞ്ജയ് യുടേതാണ് തിരക്കഥ. ടി. ആര്‍ ഷംസുദ്ദീനാണ് സിനിമ നിര്‍മിക്കുന്നത്. ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രനാണ്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: First look poster of Movie Kaanekkane out