|

മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ക്ക് ഓണസമ്മാനമായി മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗ് എത്തുന്നു. ഇപ്പോള്‍ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ മമ്മൂട്ടി ആരാധകരുടെ പ്രധാന ചര്‍ച്ചാവിഷയം.

നീണ്ട ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന ഒരു ബ്ലോഗറുടെ കഥയാണ് കുട്ടനാടന്‍ ബ്ലോഗിന്റെ പശ്ചാത്തലം. കുട്ടനാടന്‍ കായലില്‍ മീനുകളെ എയ്ത് വീഴ്ത്താന്‍ നല്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.

Image may contain: 1 person, standing, outdoor, text and water


ALSO READ: അസുഖത്തെ തോല്‍പ്പിച്ച് വീണ്ടും ഹോളിവുഡില്‍ ഇര്‍ഫാന്‍ ഖാന്‍


ഒരു ബ്ലോഗറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടിയോടൊപ്പം അനു സിത്താരയും റായി ലക്ഷ്മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കുട്ടനാടന്‍ ബ്ലോഗ്. ഓണം റിലീസായിട്ടായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.

Latest Stories