| Thursday, 22nd March 2018, 7:42 pm

'ഊതിയാലണയില്ല ഉലയിലെ തീ'; മാധവ് രാമദാസന്റെ 'ഇളയരാജ'യിലെ നായകനെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: “അപ്പോത്തിക്കിരി”യ്ക്കു ശേഷം മാധവ് രാമദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ “ഇളയരാജ”യുടെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്ത്. സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്. ചിത്രത്തിലെ നായകനേയും നായകന്റെ മേക്ക് ഓവറും കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.


Also Read: അവകാശികളെ കാത്ത് ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 11,302 കോടി രൂപ; ഒന്നാം സ്ഥാനത്ത് തിരുവല്ലയും (Special Report)


അജയ് കുമാര്‍ എന്ന ഗിന്നസ് പക്രുവാണ് “ഇളയരാജ”യിലെ നായകന്‍. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായ വിവരവും, ചിത്രത്തിന്റെ പേര് തീരുമാനിക്കപ്പെട്ടതും നേരത്തേ സംവിധായകന്‍ തന്നെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു.

“ഇളയരാജ” ആദ്യലുക്ക് പോസ്റ്റര്‍

“ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ” എന്ന അടിക്കുറിപ്പോടെയാണ് മാധവ് രാമദാസന്‍ ആദ്യ പോസ്റ്റര്‍ പുറത്തു വിട്ടത്. ആദ്യ പോസ്റ്റര്‍ പ്രേക്ഷകരെ ഞെട്ടിച്ചുവെന്നാണ് സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്റുകള്‍ പറയുന്നത്.

സുരേഷ് ഗോപിയെ നായകനാക്കി “മേല്‍വിലാസം”, “അപ്പോത്തിക്കിരി” എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാധവ് രാമദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. മൂവി മ്യൂസിക്കല്‍ കട്ട്‌സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ചില കമന്‍റുകള്‍ കാണാം:

Latest Stories

We use cookies to give you the best possible experience. Learn more