| Monday, 22nd August 2022, 11:51 am

'ഇനി താന്‍ ആരംഭം'; ജയിലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനീകാന്ത്- നെല്‍സണ്‍ ദിലീപ് കുമാര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ജയിലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സാധാരണ ഷര്‍ട്ടും പാന്റും ധരിച്ച് വന്‍ ആറ്റിറ്റിയൂഡിട്ട് നടന്നുവരുന്ന രജനീകാന്തിനെയാണ് പോസ്റ്ററില്‍ കാണുന്നത്.

ഫസ്റ്റ് ലുക്ക് പുറത്ത് വന്നതിന് പിന്നാലെ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രജിനീകാന്തിന്റെ 169-ാമത്തെ ചിത്രമാണിത്. ‘ഇനി താന്‍ ആരംഭം,’ എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അനിരുദ്ധ് രവിചന്ദര്‍ ഷെയര്‍ ചെയ്തത്. അനിരുദ്ധ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

തമന്ന ഭാട്ടിയയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ശിവരാജ് കുമാറാണ് ജയിലറില്‍ വില്ലനായെത്തുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രജിനീകാന്തിന്റെ 169-ാമത്തെ ചിത്രത്തില്‍ പങ്കുചേരുന്നതിന്റെ സന്തോഷം ശിവരാജ് കുമാര്‍ പങ്കുവെച്ചിരുന്നു.

2023ലാകും ജയിലര്‍ റിലീസിനെത്തുക.  പ്രിയങ്ക അരുള്‍ മോഹന്‍, രമ്യ കൃഷ്ണന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

വിജയ് നായകനായ ബീസ്റ്റാണ് ഒടുവില്‍ പുറത്ത് വന്ന നെല്‍സന്റെ ചിത്രം. പൂജ ഹെഗ്‌ഡേ നായികയായ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ശിവ സംവിധാനം ചെയ്ത അണ്ണാത്തെയാണ് ഒടുവില്‍ പുറത്ത് വന്ന രജിനീകാന്ത് ചിത്രം. കീര്‍ത്തി സുരേഷ്, നയന്‍താര, മീന, ജഗപതി ബാബു, ഖുശ്ബു, മീന എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: first look poster of jailer starring rajinikanth

We use cookies to give you the best possible experience. Learn more