| Monday, 10th April 2023, 9:37 pm

'എല്‍.ജി.എം'; ധോണി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം.എസ്. ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും കന്നി നിര്‍മാണ ചിത്രമായ ‘എല്‍.ജി.എമ്മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ‘തല’ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് ഹസിഗയുടെ വാക്കുകള്‍ ഇങ്ങനെ ‘ഷൂട്ടിങ്ങിന്റെ അവസാന ഷെഡ്യുളിലാണ് എത്തി നില്‍ക്കുന്നത്. ഉടന്‍ തന്നെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് നീങ്ങും. ഞങ്ങളിടെ തമിഴ് ഇന്‍ഡസ്ട്രിയിലേക്കുള്ള സുന്ദരമായ വരവിനെ തുടക്കം കുറിക്കുന്നത് ചിത്രമാണ്. ഇതുവരെയുള്ള അനുഭവങ്ങള്‍ മനോഹരമായിരുന്നു.’

ക്രിയേറ്റിവ് പ്രൊഡ്യുസര്‍ പ്രിയാന്‍ഷു ചോപ്രയുടെ വാക്കുകള്‍ ഇങ്ങനെ ‘ചിത്രത്തില്‍ നിരവധി സര്‍പ്രൈസ് എലമെന്റ്‌സുണ്ട്. ചിത്രത്തിന്റെ കാസ്റ്റും ക്രൂവും അത്രമേല്‍ പ്രഗത്ഭരാണ്. അവരുടെ കഴിവിന്റെ പരമാവധി സിനിമയ്ക്കായി ഓരോരുത്തരും പുറത്തെടുക്കുന്നുണ്ട്. സന്തോഷത്തോടെയുള്ള ഷൂട്ടിങ്ങ് പ്രോസസിലാണ് ഞങ്ങള്‍ കടന്ന് പോകുന്നത്’.

ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയിനറായ എല്‍.ജി.എമ്മില്‍ ഹരീഷ് കല്യാണ്‍, നാദിയ, ഇവാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ യോഗി ബാബു, മിര്‍ച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകന്‍ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നതും. പി.ആര്‍.ഒ – ശബരി

Content Highlight: first look poster of dhoni entertainment’s movie lgm

Latest Stories

We use cookies to give you the best possible experience. Learn more