മുംബൈ: ഏറെ നിഗൂഢമായ ഷീന ബോറ വധക്കേസ് രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ഒന്നായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തെ ആധാരമാക്കി മൂന്ന് സിനിമകള്‍ നിര്‍മ്മിച്ചു എന്ന് മുന്‍പ് കേട്ടതായിരുന്നു. ഷീന ബോറയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജി എന്ന യഥാര്‍ത്ഥ ജീവിതത്തിലെ കഥാപാത്രത്തെ പല താരങ്ങളും ആ സിനിമകളിലൂടെ അഭിനയിച്ച് മുഴുമിപ്പിച്ചു എന്നും കേട്ടതാണ്.
എന്നാല്‍ അത്തരത്തില്‍ ഒരു സിനിമയും വെളിച്ചം കണ്ടില്ല എന്നുമാത്രമല്ല, വെളിച്ചം കാണുമെന്ന സൂചനപോലും ലഭിച്ചിരുന്നില്ല. പക്ഷേ, ഈയിടെയാണ് ഷീനബോറ വധശ്രമക്കേസിനെ ആധാരമാക്കിയുള്ള സിനിമയുടെ കണ്ണില്‍ തറച്ചുപോകുന്ന ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അഗ്‌നിദേവ് ചാറ്റര്‍ജിയുടെ സംവിധാനത്തില്‍ “ഡാര്‍ക്ക ചോക്കലേറ്റ്” എന്ന പേരില്‍ സിനിമ വെളിച്ചം കാണുമെന്ന് ഇതോടുകൂടെ ഉറപ്പാക്കാം. മഹിമാ ചൗധരിയും റിയ സെന്നും ചിത്രത്തിലെ മുഖ്യ വേഷങ്ങള്‍ അണിയുന്നു.
മഹിമയുടെയും റിയയുടെയും ബിഗ് സ്‌ക്രീനിലെ രംഗപ്രവേശത്തോട് കൂടി കൊലപാതകത്തിന്റെ നിഗൂഡതകള്‍ അനാവരണം ചെയ്യപ്പെടും. ഇന്ത്രാണി മുഖര്‍ജിയുടെ “ഇഷാനി ബാനര്‍ജി” എന്ന കഥാപാത്രത്തിലൂടെ മഹിമയും ഷീന ബോറയുടെ “റിനാ ബര്‍ദന്‍”എന്ന കഥാപാത്രത്തിലൂടെ റിയയും രംഗത്തെത്തും. പീറ്റര്‍ മുഖീജയുടെ വേഷത്തില്‍ സുദീപ് മുഖര്‍ജിയും സിനിമയിലെത്തുന്നു.