മഞ്ഞുമ്മൽ ബോയ്സിന് ശേഷം ശ്രീനാഥ് ഭാസി നായകൻ; 'സിബിൽ സ്കോർ' ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ
Entertainment
മഞ്ഞുമ്മൽ ബോയ്സിന് ശേഷം ശ്രീനാഥ് ഭാസി നായകൻ; 'സിബിൽ സ്കോർ' ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th May 2024, 11:42 am

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം.രചന – സംവിധാനം നിർവഹിക്കുന്ന പുതിയ സിനിമ ‘സിബിൽ സ്കോർ’ന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. വിവേക് ശ്രീകണ്ഠയ്യാ ആണ് ചിത്രം നിർമിക്കുന്നത്.

കന്നടയിലെ പ്രമുഖ പ്രൊഡക്ഷൻസ് കമ്പനിയായ മോഷൻസ് ഫാക്ടറി ഗ്രൂപ്പും ലെമൺ പ്രോഡക്ഷൻസും ചേർന്ന് മലയാളത്തിൽ ഒരുക്കുന്ന സിനിമ തികഞ്ഞ ഒരു സറ്റയർ ആയിരിക്കുമെന്നാണ് സൂചന.

ഡോട്ടർ ഓഫ് പർവതമ്മ, ഷുഗർലെസ് (രചന – സംവിധാനം), വീരം എന്നീ ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശശിധര കെ എം. നിർമാതാവും ബിസിനസ്സുകാരനുമായ വിവേക് , ശ്രീകണ്ഠയ്യാ തനുജ, വീരം, ക്ഷേത്രപതി എന്നീ സിനിമകളുടെ കോ പ്രൊഡ്യൂസർ കൂടിയാണ്. ശ്രീനാഥ് ഭാസിക്ക് പുറമെ സോഹൻ സീനുലാൽ, ദീപക് പ്രിൻസ് എന്നിവരും പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നട താരങ്ങളും അണിനിരക്കുന്നു.

സംവിധായകനും നിർമാതാവും മറ്റ് അണിയറപ്രവർത്തകരും ഉൾപ്പടെ കന്നടയില്‍ നിന്നുള്ള പ്രൊഡക്ഷൻസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഹിറ്റ് സിനിമയായ ‘മഞ്ഞുമ്മൽ ബോയ്സിന്’ ശേഷം ശ്രീനാഥ് ഭാസി എത്തുന്ന ‘സിബിൽ സ്കോർ’ന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നത് പ്രദീപ്‌ നായർ ആണ്. മ്യൂസിക്‌ പി.സ് ജയ്ഹരി. എഡിറ്റർ – സോബിൻ.കെ.സോമൻ. ആർട്ട്‌ – ത്യാഗു തവനൂർ. കോ ഡയറക്ടർ – സംജി.എം.ആന്റണി. ഡയലോഗ്സ് – അർജുൻ.ടി.സത്യൻ. കോ പ്രൊഡ്യൂസർ – ദീപു കരുണാകരൻ / ലെമൺ പ്രൊഡക്ഷൻസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷാജി ഫ്രാൻസിസ്.

പ്രൊജക്റ്റ്‌ ഡിസൈൻ – എസ് മുരുഗൻ. ചീഫ് അസോസിയേറ്റ് – ശ്രീരാജ് രാജശേഖരൻ. ക്രീയേറ്റീവ് ഹെഡ് – ശരത് വിനായക്. മേക്കപ്പ് – പ്രദീപ്‌ വിതുര. കോസ്‌റ്റ്യും – ബുസി ബേബി ജോൺ. ഡിസൈൻ – മാ.മി.ജോ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സെന്തിൽ കുമാർ. പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്. ബാനർ – ഇ. എഫ്. ജി. സ്റ്റിൽസ് – ജയപ്രകാശ് പയ്യന്നൂർ. മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.

Content Highlight: First Look Poster Of Cibil Score Movie