ആഷിക് ഉസ്മാൻ നിർമിച്ച്, ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രതിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. “അഡിയോസ്, അമിഗോ” എന്നാണ് സിനിമയുടെ പേര് . നവാഗതനായ നഹാസ് നാസറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്ന നഹാസ് നാസർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡിയോസ്, അമിഗോ എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമന്ന പേരിൽ ഇതിന് മുൻപേ ഫസ്റ്റ് ലുക്ക് പോസ്റ്ററും കൂടാതെ ചിത്രീകരണം ആരംഭിച്ച വാർത്തയുമെല്ലാം പുറത്ത് വരികയും അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതിനിടക്കാണ് ഇപ്പോൾ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി കൊണ്ട് ആസിഫ് അലിയും സൂരാജും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്ന ടൈറ്റിൽലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 12ന് കൊച്ചിയിലായിരുന്നു ആരംഭിച്ചിരുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മൊത്തം ചിത്രീകരണ പരിപാടികൾ പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് സംവിധായകൻ നഹാസിന്റെ സോഷ്യൽ മീഡിയ പേജുകളിലും വന്നിരുന്നു .
കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് നിഷാദ് യൂസഫ്, ആർട്ട് ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി രോഹിത് .കെ. സുരേഷ്, കൊറിയോഗ്രാഫർ പി. രമേഷ് ദേവ്,
കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി. എഫ്. എക്സ് ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ ഓൾഡ്മങ്ക്സ്, വിതരണം സെൻട്രൽ പിക്ചർസ് റിലീസ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍മെന്‍റ്.
Content Highlight: First Look Poster Of Adigos Amigos Movie