| Sunday, 27th August 2023, 3:34 pm

ജമീലയായി ബിന്ദു പണിക്കര്‍; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്ത ‘ജമീലാന്റെ പൂവന്‍കോഴി’ തിയേറ്ററിലേക്ക്. ബിന്ദു പണിക്കര്‍ ‘ജമീല’ എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവന്‍കോഴി. സംവിധായകരും താരങ്ങളുമായ നാദിര്‍ഷയുടെയും രമേഷ് പിഷാരടിയുടെയും ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

ചിത്രം അടുത്ത മാസം തിയേറ്ററിലെത്തും. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പശ്ചിമകൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. അവിടെയൊരു കോളനിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. മിഥുന്‍ നളിനിയാണ് ചിത്രത്തിലെ നായകന്‍. പുതുമുഖതാരം അലീഷയാണ് നായിക. കുമ്പളങ്ങി നൈറ്റ്‌സില്‍ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്‌സ് ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്.

മിഥുന്‍ നളിനി, അലീഷ, ബിന്ദു പണിക്കര്‍, നൗഷാദ് ബക്കര്‍, സൂരജ് പോപ്പ്‌സ്, അഷ്‌റഫ് ഗുരുക്കള്‍ നിഥിന്‍ തോമസ്, അഞ്ജന അപ്പുക്കുട്ടന്‍, കെ.ട.എസ്. പടന്നയില്‍, പൗളി വല്‍സണ്‍, മോളി, ജോളി, തുടങ്ങിയവരാണ് അഭിനേതാക്കള്‍.

നിര്‍മ്മാണം-ഫസല്‍ കല്ലറക്കല്‍, നൗഷാദ് ബക്കര്‍, ഷാജഹാന്‍. കോ-പ്രൊഡ്യൂസര്‍ – നിബിന്‍ സേവ്യര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജസീര്‍ മൂലയില്‍. തിരക്കഥ. സംഭാഷണം – ഷാജഹന്‍, ശ്യാം മോഹന്‍ (ക്രിയേറ്റീവ് ഡയറക്ടര്‍) ഛായാഗ്രഹണം – വിശാല്‍ വര്‍മ്മ, ഫിറോസ് ഖാന്‍, മെല്‍ബിന്‍ കുരിശിങ്കല്‍, ഷാന്‍ പി. റഹ്‌മാന്‍. സംഗീതം – ടോണി ജോസഫ്, അലോഷ്യ പീറ്റര്‍. ഗാന രചന -സുജേഷ് ഹരി, ഫൈസല്‍ കന്മനം. ഫിലിം എഡിറ്റര്‍ – ജോവിന്‍ ജോണ്‍. പശ്ചാത്തല സ്‌കോര്‍ – അലോഷ്യ പീറ്റര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബജാവേദ് ചെമ്പ്. ചീഫ് അസോസിയേറ്റ് – ഫൈസല്‍ ഷാ. കലാസംവിധായകന്‍ – സത്യന്‍ പരമേശ്വരന്‍. സംഘട്ടനം – അഷ്‌റഫ് ഗുരുക്കള്‍. വസ്ത്രാലങ്കാരം -ഇത്ത ഡിസൈന്‍. മേക്കപ്പ് – സുധീഷ് ബിനു, അജയ്. കളറിസ്റ്റ്- ശ്രീക് വേരിയര്‍ പൊയറ്റിക് പ്രിസോം. സൗണ്ട് ഡിസൈന്‍ -ജോമി ജോസഫ് .സൗണ്ട് മിക്‌സിംഗ് -ജിജുമോന്‍ ബ്രൂസ് പ്രോജക്റ്റ് ഡിസൈനര്‍-തമ്മി രാമന്‍ കൊറിയോഗ്രാഫി -പച്ചു ഇമോ ബോയ്. ലെയ്സണ്‍ ഓഫീസര്‍ – സലീജ് പഴുവില്‍. പി.ആര്‍.ഒ – പി.ആര്‍. സുമേരന്‍, മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് -രാഹുല്‍, അനിസ് ഫസല്‍, ആളൂര്‍, അന്‍സാര്‍ ബീരാന്‍. പ്രൊമോഷണല്‍ സ്റ്റില്ലുകള്‍ -സിബി ചീരന്‍ -പബ്ലിസിറ്റി ഡിസൈന്‍ ആര്‍ട്ടോകാര്‍പസ്, വിതരണം – ഇത്ത പ്രൊഡക്ഷന്‍സ്, അനില്‍ തൂലിക , മുരളി എസ്.എം. ഫിലിംസ്, അജിത് പവിത്രം ഫിലിംസ്.

Content Highlight: first look poster if jameelante poovan kozhy

Latest Stories

We use cookies to give you the best possible experience. Learn more