ഡി.സി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ഹീറോ ചിത്രമാണ് സൂപ്പര്‍മാന്‍. മാര്‍വലിന് വേണ്ടി നിരവധി ഹിറ്റുകള്‍ ഒരുക്കിയ ജെയിംസ് ഗണ്‍ ഡി.സിക്ക് വേണ്ടി ചെയ്യുന്ന ആദ്യ സിനിമ എന്ന നിലക്ക് സൂപ്പര്‍മാന് പ്രതീക്ഷകളേറെയാണ്. തുടര്‍പരാജയങ്ങള്‍ കാരണം പിന്നില്‍ നില്‍ക്കുന്ന ഡി.സി ഈ സിനിമയിലൂടെ തിരിച്ചുവരുമെന്നാണ് ആരാധകര്‍ കരുതുന്നത്.
ഇപ്പോഴിതാ ചിത്രത്തില്‍ സൂപ്പര്‍മാന്റെ വേഷം ചെയ്യുന്ന ഡേവിഡ് കോറന്‍സ്‌വെറ്റിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആദ്യമായാണ് ഡേവിഡ് ഒരു സൂപ്പര്‍ഹീറോ ചിത്രത്തിന്റെ ഭാഗമാകുന്നത്. ജെയിംസ് ഗണ്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രം പുറത്തുവിട്ടത്.
ക്ലാര്‍ക്ക് കെന്റ് തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഇരുന്ന് സൂപ്പര്‍മാന്റെ സ്യൂട്ട് ധരിച്ച് റെഡിയാകുന്ന ചിത്രമാണ് ജെയിംസ് ഗണ്‍ പങ്കുവെച്ചത്. ‘ഗെറ്റ് റെഡി സൂപ്പര്‍മാന്‍, 07.11.25’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവെച്ചത്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സൂപ്പര്‍മാന്‍ അടുത്ത വര്‍ഷം ജൂലൈ 11ന് തിയേറ്ററുകളിലെത്തും.
View this post on Instagram
കിര്‍ക് അലിനാണ് ആദ്യമായി സൂപ്പര്‍മാന്‍ വേഷമിട്ട ഹോളിവുഡ് നടന്‍. പിന്നീട് ക്രിസ്റ്റഫര്‍ റീവ്, ഡീന്‍ കാലിന്‍, ബ്രാന്‍ഡന്‍ റൗത്ത്, ഹെന്റി കാവില്‍ തുടങ്ങിയവര്‍ ബിഗ് സ്‌ക്രീനില്‍ സൂപ്പര്‍മാനായി അവതരിച്ചിട്ടുണ്ട്. ഈ ലിസ്റ്റിലേക്കുള്ള ഏറ്റവും പുതിയ എന്‍ട്രിയാണ് ഡേവിഡിന്റേത്. റീവ്, ഹെന്റി കാവില്‍ എന്നിവരുണ്ടാക്കിയെടുത്ത ജനപ്രിയത ഡേവിഡിന് നേടാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: First look of David Corensvet as Superman shared by director James Gunn