| Friday, 15th September 2017, 10:09 pm

'പശു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാള പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വെള്ളിത്തിരയില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറുമൊക്കെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ “പശു” എന്ന എം.ഡി സുകുമാരന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പ്രദര്‍ശനം വ്യത്യസ്തമാകുന്നത് അത് നിര്‍വഹിച്ചയാളുടെ പ്രത്യേകത കൊണ്ടാണ്.


Also Read: ഗൗരി ലങ്കേഷിന്റെ ശബ്ദത്തിനെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് കൊലപാതകത്തിന് കാരണം; കേന്ദ്രസര്‍ക്കാരിനെതിരെ പിണറായി


ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചിരിക്കുന്നത് ഒരു “കാള”യാണ്. കാശി എന്നുപേരുള്ള കാളയെ അണിയറപ്രവര്‍ത്തകര്‍ ഇതിനായി കൊണ്ടുവരികയായിരുന്നു. സിനിമാലോകത്തെ അത്യപൂര്‍വ്വ നിമിഷത്തിനാണ് പശുവിന്റെ പോസ്റ്റര്‍ പ്രകാശനം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

കലാസംവിധായകന്‍ കൈലാസും പരസ്യകലാകാരന്‍ സജീഷ് എം.ഡിസൈനും ചേര്‍ന്നാണ് പോസ്റ്റര്‍ അനാവരണത്തിനായി കാളയെ എത്തിച്ചത്. പേരിലെ പ്രത്യേകതകൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലടം പിടിച്ചിരിക്കുകയാണ് ഈ “പശു”.

ആര്‍.എല്‍.വി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഒക്ടോബറില്‍ തീയറ്ററുകളില്‍ എത്തും. ഏബ്രഹാം മാത്യുവിന്റെ കഥയ്ക്ക് സംവിധായകനും കഥാകൃത്തും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് ചിത്രം റിലീസിന് തയാറെടുക്കുന്നത്.


Dont Miss: നടിയെ ആക്രമിച്ച കേസ്; അന്വേഷണം പൂര്‍ത്തിയായിട്ടേ പ്രതികരിക്കൂ: ലോക്നാഥ് ബെഹ്‌റ


പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയാണ് പശു പറയുന്നത്. ചിത്രത്തില്‍ നന്ദു, കലാശാല ബാബു, റോയ് മലമാക്കല്‍, ഉണ്ണി ചിറ്റൂര്‍, അനിയപ്പന്‍, രവീന്ദ്രന്‍, പ്രീതി, നിഷ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സാലു ജോര്‍ജ് ഛായാഗ്രാഹണവും പി.സി.മോഹനന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

കോട്ടയം ജില്ലയുടെ മലയോര മേഖലയായ മുണ്ടക്കയം, പുലിക്കുന്ന്, കൂട്ടിക്കല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എല്‍.ജെ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

We use cookies to give you the best possible experience. Learn more