| Thursday, 5th July 2018, 8:05 pm

അഭിമന്യു വധത്തിന് പിന്നില്‍ 15 പേര്‍; കുത്തിയത് കറുത്ത വസ്ത്രം ധരിച്ച പൊക്കം കുറഞ്ഞ ആള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജ് എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ എഫ്.ഐ.ആര്‍ പുറത്ത് വന്നു.

കൊലപാതകത്തിന് പിന്നില്‍ 15 പ്രതികളാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കറുത്ത ഫുള്‍ കൈ ഷര്‍ട്ട് ധരിച്ച പൊക്കം കുറഞ്ഞ ആളാണ് അഭിമന്യുവിനേയും അര്‍ജുനേയും കുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകം നടന്ന ദിവസം രണ്ട് തവണ ഈ അക്രമിസംഘം ക്യാംപസില്‍ വന്നിരുന്നു. രാത്രി ഒമ്പതരയോടെ എത്തിയ സംഘം വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ രാത്രി വൈകി വീണ്ടും വരികയായിരുന്നു.

ഈ 15പേരില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ ഒരാളുമുണ്ട്. മറ്റെല്ലാവരും കോളേജിന്് പുറത്ത് നിന്നുള്ളവരാണ്.

ദേശീയ സുരക്ഷാ ഏജന്‍സിയായ എന്‍.ഐ.എയും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്.

കൊലപാതകം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെത്തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കൊലയാളി സംഘത്തിന് യു.എ.പി.എ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തു. എറണാകുളം ജില്ല കേന്ദ്രീകരിച്ച് റെയ്ഡ് നടന്നുവരുന്നു.

We use cookies to give you the best possible experience. Learn more