റോം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തിനെക്കാള്‍ കൂടുതല്‍ ജനിതക മാറ്റത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.
റോമിലെ ബാംബിനോ ഗെസു ഹോസ്പിറ്റല്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ച ഒമിക്രോണിന്റെ ആദ്യ ‘ചിത്രം’ അനുസരിച്ചാണ് കണ്ടെത്തല്‍.
ഒരു മാപ്പ് പോലെ കാണപ്പെടുന്ന ത്രിമാന ‘ചിത്രത്തില്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ ഒമിക്രോണ്‍ വകഭേദത്തിന് നിരവധി ജനിതക മാറ്റമുള്ളതായി വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടെന്നാണ് ഗവേഷക സംഘം പറഞ്ഞത്.
എന്നാല്‍, ഈ വ്യതിയാനങ്ങള്‍ ഉള്ളതുകൊണ്ട് പുതിയ വകഭേദം കൂടുതല്‍ അപകടകരമാണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു.
ഈ മാറ്റം അപകടകരമാണോ അല്ലയോ അതോ രണ്ടിനും ഇടയിലാണോ എന്നൊക്കെ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമെ പറയാനാകൂ എന്നാണ് ഗവേഷകര്‍ പറയുന്നത്.
തയ്യാറാക്കിയ ചിത്രം വ്യതിയാനങ്ങളും ഒമിക്രോണിന്റെ ജനതിക മാറ്റവും മാത്രമാണ് വ്യക്തമാക്കുന്നതെന്നും അതിന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കുന്നില്ലെന്നും ഗവേഷകര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Contnet Highlights: First Image Of ‘Omicron’ Covid Variant Shows Many More Mutations Than Delta