അടഞ്ഞ മുറിയില്‍ നിന്നും, പ്രാവിനെ പിടിക്കാന്‍ ജനല്‍ വഴി കൈ നീട്ടുന്ന 'യശോദയെന്ന സാമന്ത'; സസ്‌പെന്‍സ് നിറച്ച് ആദ്യ രംഗങ്ങള്‍
Entertainment news
അടഞ്ഞ മുറിയില്‍ നിന്നും, പ്രാവിനെ പിടിക്കാന്‍ ജനല്‍ വഴി കൈ നീട്ടുന്ന 'യശോദയെന്ന സാമന്ത'; സസ്‌പെന്‍സ് നിറച്ച് ആദ്യ രംഗങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th May 2022, 8:17 pm

തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്ത റൂത്പ്രഭു കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം യശോദയിലെ ആദ്യ രംഗങ്ങള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.

അടഞ്ഞുകിടക്കുന്ന ഒരു മുറിയില്‍ ഉറക്കമെണീക്കുന്ന സാമന്തയെയും പിന്നീട് ജനാലക്കപ്പുറം കണ്ട പ്രാവിനെ പിടിക്കാന്‍ വേണ്ടി സാമന്ത പുറത്തേക്ക് കൈ നീട്ടുന്നതുമാണ് First Glimpse വീഡിയോയിലുള്ളത്.

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടൈറ്റില്‍ റോളില്‍ സാമന്ത എത്തുന്നതുകൊണ്ട് തന്നെ താരത്തിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ റിലീസായിരിക്കും യശോദ.

ശ്രീദേവി മൂവീസിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഹരി- ഹരീഷ് ജോഡി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 12ന് വേള്‍ഡ് വൈഡ് റിലീസായാണെത്തുന്നത്.

വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ എന്നിവരും ചിത്രത്തില്‍ സാമന്തക്കൊപ്പം അണിനിരക്കുന്നുണ്ട്.

” ‘ഫാമിലി മാന്‍ 2’ എന്ന വെബ് സീരീസിലൂടെ സാമന്തയെ പാന്‍-ഇന്ത്യന്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ആ ബോധ്യത്തിലാണ് ഈ പ്രോജക്റ്റ് ഒരു വിട്ടുവീഴ്ചയുമില്ലാതെ ചെയ്യുന്നത്. അര്‍പ്പണബോധത്തോടെയുള്ള സാമന്തയുടെ പ്രകടനം അഭിനന്ദനീയമാണ്. വളരെ അഭിമാനം തോന്നി.

ചിത്രത്തിന്റെ 80% ഷൂട്ടിങ്ങും അവസാനിച്ചു. ഇനി ഹൈദരാബാദില്‍ ജൂണ്‍ ആദ്യ ആഴ്ച വരെ ചിത്രീകരണമുണ്ടാകും. സ്പെഷ്യല്‍ ഇഫക്റ്റുകളും സിനിമയിലുണ്ട്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ഒരേസമയം ഓഗസ്റ്റ് 12ന് യശോദ റിലീസ് ചെയ്യാനാണ് പദ്ധതി.’

ആദ്യ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിര്‍മാതാവ് ശിവലെങ്ക കൃഷ്ണ പ്രസാദ് പ്രതികരിച്ചു.

സംഭാഷണങ്ങള്‍ പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, സംഗീത സംവിധാനം മണിശര്‍മ, വരികള്‍ ചന്ദ്രബോസ്, രാമജോഗിയ ശാസ്ത്രി, ക്യാമറ എം.സുകുമാര്‍ എഡിറ്റര്‍ മാര്‍ത്താണ്ഡം. കെ. വെങ്കിടേഷ്, പി.ആര്‍.ഒ ആതിര ദില്‍ജിത്.

Content Highlight: First Glimpse of movie Yashoda by Samantha