അബുദാബി ടു കൊച്ചി; പ്രവാസികളുമായുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയില്‍ എത്തി
COVID-19
അബുദാബി ടു കൊച്ചി; പ്രവാസികളുമായുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയില്‍ എത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th May 2020, 10:20 pm

അബുദാബി: കേരളത്തിലേക്കുള്ള പ്രവാസികളുമായി ആദ്യ വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങി വിമാനത്തില്‍ 181 യാത്രക്കാരാണുള്ളത്.  ദുബായില്‍ നിന്നുള്ള വിമാനം പതിനൊന്ന് മണിയോടെ കരിപ്പൂരില്‍ എത്തും.

അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ IX 452 വിമാനമാണ് 181 പ്രവാസികളുമായി ആദ്യം യാത്ര തിരിച്ചത്.

എമിഗ്രേഷന്‍ കസ്റ്റംസ് ക്ലിയറന്‍സ് എന്നിവ പൂര്‍ത്തിയാക്കി ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് പുറപ്പെട്ടത്. അബുദാബിയില്‍ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറും ദുബായില്‍ കോണ്‍സുല്‍ ജനറല്‍ വിപുലും പ്രവാസികളെ യാത്രയാക്കാനെത്തിയിരുന്നു.

കൊവിഡ് പരിശോധനകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് എയര്‍ഇന്ത്യ വിമാനം പുറപ്പെട്ടത്. പരിശോധനയില്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രവാസികള്‍ക്കായുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചിരുന്നു. എത്തുന്നവരെ അതാത് ജില്ലകളില്‍ സജ്ജീകരിച്ചിട്ടുള്ള ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കാണ് അയക്കുക. നെടുമ്പാശ്ശേരിയില്‍നിന്നും കെ.എസ്.ആര്‍.ടിസി ബസുകളിലാണ് യാത്ര.

ആദ്യ വിമാനത്തില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും തൃശ്ശൂര്‍ ജില്ലയില്‍നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ദുബൈയില്‍നിന്നും കരിപ്പൂരേക്കുള്ള വിമാനം 10:40 നാണ് എത്തിച്ചേരുക. 189 യാത്രക്കാരാണ് ആ വിമാനത്തിലുണ്ടാവുക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.