| Thursday, 30th November 2023, 6:03 pm

ലോകേഷിന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ ചിത്രം; ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷന്‍ ഹൗസ് ജി സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചപ്പോള്‍ ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ തരംഗമായതാണ്.

ഇപ്പോഴിതാ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ‘ഫൈറ്റ് ക്ലബ്’ എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. നിമിഷനേരങ്ങള്‍ക്കുള്ളില്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയും ചെയ്തു.

അബ്ബാസ് എ. റഹ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ഉറിയടി’ വിജയ് കുമാറാണ് നായകന്‍. ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കുന്നത്. ആദിത്യയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. 2023 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.

തന്റെ സുഹൃത്തുക്കളില്‍ നിന്നും സഹായികളില്‍ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങള്‍ പ്രചോദിപ്പിക്കാനും അവരുടെ ചിത്രങ്ങള്‍ ജി സ്‌ക്വാഡിലൂടെ പ്രേക്ഷകരിലെത്തിക്കാനും ലോകേഷ് കനകരാജ് തുടക്കം കുറിക്കുന്ന ആദ്യ ചിത്രമാണ് ഫൈറ്റ് ക്ലബ്.

സിനിമാട്ടോഗ്രാഫര്‍ : ലിയോണ്‍ ബ്രിട്ടോ, എഡിറ്റര്‍ : കൃപകരണ്‍, കഥ : ശശി, തിരക്കഥ : വിജയ്കുമാര്‍ , ശശി, അബ്ബാസ് എ. റഹ്മത്, ആര്‍ട്ട് ഡയറക്ടര്‍ : ഏഴുമലൈ ആദികേശവന്‍, സ്റ്റണ്ട് : വിക്കി, അമ്രിന്‍ അബുബക്കര്‍.

സൗണ്ട് ഡിസൈന്‍ /എഡിറ്റര്‍ : രംഗനാഥ് രവി, സൗണ്ട് മിക്‌സിങ് : കണ്ണന്‍ ഗണപത്, കൊറിയോഗ്രാഫി : സാന്‍ഡി, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ : ആര്‍. ബാലകുമാര്‍, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ : വിജയ് കുമാര്‍, പി.ആര്‍.ഓ : പ്രതീഷ് ശേഖര്‍.

Content Highlight: First Film Of Lokesh’s G Squad Production House Announced; First Look Poster Grabs Attention

We use cookies to give you the best possible experience. Learn more