കടയടക്കുന്നതിന് മുന്‍പായി കിട്ടിയ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് നോട്ട് ശ്രദ്ധിച്ച് നോക്കിയപ്പോള്‍ ചില സംശയം തോന്നിയത്.
ഗുജറാത്ത്: ഒറിജിനലിനെ വെല്ലുന്ന 2000 രൂപയുടെ വ്യാജ നോട്ട് ഗുജറാത്തില്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 2000 രൂപയുടെ പുത്തന്‍നോട്ട് രാജ്യത്തെമ്പാടുമുള്ള ബാങ്കുകളില്‍ എത്തിയതിന് പിന്നാലെയാണ് ഒറിജിലനിലെ വെല്ലുന്ന കിടിലന്‍ വ്യാജന്‍ പുറത്തിറങ്ങിയത്.
ഗുജറാത്തിലെ ഒരു പാന്‍ ഷോപ്പ് ഉടമയ്ക്കാണ് വ്യാജ നോട്ട് ലഭിച്ചത്. പുതിയ നോട്ടിന് പിന്നാലെ ഇന്ത്യയില്‍ പുറത്തിറങ്ങിയ മറ്റ് വ്യാജ നോട്ടുകളെല്ലാം 2000 ത്തിന്റെ ഫോട്ട്‌സ്റ്റാറ്റ് കോപ്പിയായിരുന്നു. എന്നാല്‍ ഗുജറാത്തിലെ കടയില്‍ ലഭിച്ച 2000 ത്തിന്റെ നോട്ടില്‍ വ്യാജ സെക്യൂരിറ്റി ത്രഡ്ഡും ദേശീയ ചിഹ്നത്തിന് താഴെയായി വാട്ടര്‍മാര്‍ക്കും കൊടുത്തിട്ടുണ്ട്.
ഗുജറാത്തിലെ ബംഗ്ലാവ് റോഡില്‍ വാന്‍ഷ് ബറോട്ട് എന്നയാളുടെ ഉടമസ്ഥതയിലാണ് പാന്‍-സോഡ ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതിന് സമീപമാണ് ബാങ്കും പ്രവര്‍ത്തിക്കുന്നത്. ബാങ്കില്‍ നോട്ട് മാറാനായി ക്യൂ നില്‍ക്കുന്നവര്‍ ഇദ്ദേഹത്തിന്റെ കടയില്‍ കയറിയാണ് സ്‌നാക്‌സും കൂള്‍ഡ്രിങ്ക്‌സും കഴിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ഇത്തരത്തില്‍ വെള്ളം കുടിക്കാനായി എത്തിയ ഒരാള്‍ മജന്ത നിറത്തിലുള്ള ഒരു നോട്ട് നല്‍കിയിരുന്നതായി കടയുടമ ഓര്‍ക്കുനനു. പണം വാങ്ങിവെക്കുമ്പോള്‍ യാതൊരു സംശയവും ഇദ്ദേഹത്തിന് തോന്നിയില്ല. അന്നത്തെ കച്ചവടം കഴിഞ്ഞ കടയടക്കുന്നതിന് മുന്‍പായി കിട്ടിയ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് നോട്ട് ശ്രദ്ധിച്ച് നോക്കിയപ്പോള്‍ ചില സംശയം തോന്നിയത്. പുതുതായി ഇറങ്ങിയ നോട്ടില്‍ നിന്നും ചില മാറ്റം ഇദ്ദേഹത്തിന് തോന്നുകയായിരുന്നു.
നോട്ട് സൂക്ഷിച്ചുനോക്കിയപ്പോള്‍ നിറത്തില്‍ ചെറിയ മാറ്റം തോന്നി. അത് വ്യാജ നോട്ടാണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. രാത്രിയായതിനാല്‍ പണം അലമാരയില്‍ തന്നെ സൂക്ഷിച്ചു. പിറ്റേദിവസം 2000 ത്തിന്റെ മറ്റ് നോട്ടുകളുമായി സാമ്യമുണ്ടോ എന്ന് നോക്കി. എന്നാല്‍ 2000 ത്തിന്റെ പുതിയ നോട്ടിനേക്കാള്‍ ചെറുതും കനംകുറവുമായിരുന്നു ഈ നോട്ടിന്. അതോടെ താന്‍ ശരിക്കും ഞെട്ടിയെന്നും കടയുടമ വന്‍ഷ് ബറോട്ട് പറയുന്നു.
Dont Miss: മിസ്റ്റര്‍ പുലിമുരുകന്, പാവങ്ങളെ അവഹേളിക്കുന്നത് നല്ലതല്ല; മോഹന്‍ലാലിനെതിരെ പന്ന്യന്‍ രവീന്ദ്രനും
സംശയം ബലപ്പെടുത്താനായി നോട്ടുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ലാല്‍ ദര്‍വാസ ബ്രാഞ്ചിലേക്ക് പോയി. അവിടുത്തെ മാനേജരും നോട്ട് വ്യാജമാണെന്ന് ഉറപ്പിച്ചു. പണവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് പോയെങ്കിലും സമയം കഴിഞ്ഞതിനാല്‍ അവിടെ അടച്ചുപോയിരുന്നു. വിഷയത്തില്‍ ആര്‍.ബി.ഐയില്‍ പരാതി നല്‍കുമെന്നും ഇദ്ദേഹം അറിയിച്ചു.
എന്റെ കടയില്‍ സിസി ടിവി ക്യാമറ ഉണ്ട്. അതിലെ ഫൂട്ടേജ് മുഴുവന്‍ പരിശോധിച്ചു. എന്നാല്‍ 2000 ത്തിന്റെ ഈ നോട്ട് തന്ന ആളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നം ബറോട്ട് പറയുന്നു.
2000 ത്തിന്റെ വ്യാജ നോട്ട് ഫോട്ടോ കോപ്പിയല്ലെന്നും അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ കൃത്യമായി പ്രവര്‍ക്കുന്ന ഒരു സംഘമുണ്ടെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ചീഫ് മാനേജര്‍ ബി.ആര്‍ രാമകൃഷ്ണനായിക് പറയുന്നു.
അശോക സ്തംഭത്തിന് അടുത്തായിട്ടാണ് വാട്ടര്‍മാര്‍ക്ക് വന്നത്. അതുമാത്രമല്ല നോട്ടിന്റെ ഇടതുവശത്തായി ആറ് ലൈന്‍ കൊടുത്തിട്ടുണ്ട്. അത് ഈ നോട്ടിന് വലതുവശത്താണ് ഉള്ളത്. നിറം ഒറിജിനല്‍ നോട്ടിനേക്കാള്‍ കടുത്ത നിറമാണ്. എബ്ലം പ്രിന്റ് ചെയ്തിട്ടുമില്ല.
2000 നോട്ടുകല്‍ പുതുതായി എത്തിയത് കാരണം തന്നെ ഒറിജിനലും വ്യാജനും ആളുകള്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നും ഇദ്ദേഹം പറയുന്നു. പണമിടപാട് നടത്തുന്ന ഓരോരുത്തരും പുതിയ നോട്ടുകളിലെ സുരക്ഷാസംവിധാനങ്ങള്‍ മനസിലാക്കി വെക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.