ന്യൂദല്‍ഹി: 2021 ന്റെ തുടക്കത്തില്‍ തന്നെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് വാക്‌സിന്റെ കണ്ടുപിടുത്തം അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
‘ദ്രുതഗതിയിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. മൂന്ന് വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിലവില്‍ നടക്കുന്നുണ്ട്. 2021 ന്റെ ആദ്യപാദത്തില്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു’, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
നേരത്തെ രാജ്യത്ത് വാക്സിന്‍ വിതരണം വലിയ വെല്ലുവിളിയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനെവാല പറഞ്ഞിരുന്നു. വാക്സിന്‍ വിതരണത്തിന് ഏകദേശം 80,000 കോടിയുടെ ചെലവുണ്ടാകുമെന്നും രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 82,170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം പിന്നിട്ടു.