ലണ്ടന്‍ : റുഡ്യാര്‍ഡ് കിപ്ലിംങിന്റെ കൈപ്പടയിലുള്ള കുറിപ്പോടു കൂടിയ ജംഗിള്‍ ബുക്കിന്റെ ആദ്യ കോപ്പി കണ്ടെടുത്തു. കിപ്ലിംങിന്റെ മകള്‍ എല്‍സി താമസിച്ചിരുന്ന പിന്നീട് ലൈബ്രറിയായി മാറ്റിയ കേംബ്രിഡ്ജ്‌ഷൈറിലെ നാഷണല്‍ ട്രസ്റ്റ് വിംപോളെ ഹാള്‍ ലൈബ്രറിയില്‍ നിന്നാണ് ബുക്ക് കണ്ടെടുത്തത്. 1938 മുതല്‍ 76 വരെ എല്‍സി ഇവിടെ താമസിച്ചിരുന്നു.
കിപ്ലിംങ് മകള്‍ ജോസഫൈന് എഴുതിയതാണ് ബുക്കിലുള്ള കുറിപ്പ്. ബുക്ക് വിംപോളെ ഹാളില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. കുറിപ്പില്‍ കിപ്ലിംങിന്റെ ഒപ്പു രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കൈയ്യക്ഷരം കിപ്ലിംങിന്റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജംഗിള്‍ ബുക്ക് എക്കാലത്തെയും കുട്ടികളുടെ ഇഷ്ട പുസ്തകമാണെന്നും അതുകൊണ്ടു തന്നെ ഇതിന്റെ ആദ്യകോപ്പിക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും ലൈബ്രേറിയന്‍ മാര്‍ക്ക് പര്‍സെല്‍ പറഞ്ഞു. ലൈബ്രറിയുടെ കാറ്റലോഗ് തയ്യാറാക്കുന്ന ജോലിക്കിടയിലാണ് ബുക്ക് ലഭിച്ചത്.