| Thursday, 5th December 2024, 10:58 am

പുഷ്പ 2 കത്തിയോ? ആദ്യ പ്രേക്ഷക പ്രതികരണം ഇങ്ങനെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ നായകനായെത്തിയ ചിത്രം ഇന്ന് (ഡിസംബര്‍ 5) ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയിരുന്നു. ചിത്രം 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദ റൈസിന്റെ തുടര്‍ച്ചയാണ്. ഇന്ത്യയൊട്ടാകെ ട്രെന്‍ഡായി മാറിയ പുഷ്പ രണ്ടാം വരവില്‍ വന്‍ ബജറ്റിലാണ് സുകുമാര്‍ ഒരുക്കിയത്. പുഷ്പ എന്ന സാധാരണക്കാരന്‍ ആന്ധ്രയിലെ ചന്ദനക്കടത്ത് സിന്‍ഡിക്കേറ്റിന്റെ തലവനാകുന്നതാണ് ചിത്രത്തിന്റെ കഥ. പുഷ്പയുടെ എതിരാളിയായ ഭന്‍വര്‍ സിങ് ഷെഖാവത്തായി ഫഹദ് ഫാസിലാണ് എത്തിയത്.

വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് ആദ്യ മണിക്കൂറുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പുഷ്പ വെറും ഫ്ളവറല്ല വൈല്‍ഡ് ഫ്ളവാണെന്ന് ആണെന്ന് ട്രെയ്‌ലറില്‍ പറയുന്നത് വളരെ ട്രെന്‍ഡിങ് ആയി മാറിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഷോകള്‍ കഴിഞ്ഞപ്പോള്‍ തരക്കേടില്ലാത്ത ഫ്ളവര്‍ എന്നാണ് റിപ്പോര്‍ട്ടറുകള്‍ സൂചിപ്പിക്കുന്നത്.

നോര്‍ത്ത് ഇന്ത്യയിലും വന്‍ ഫാന്‍ ബേസാണ് പുഷ്പക്കുള്ളത്. ആദ്യ ഭാഗത്തിന്റെ ഹിന്ദി പതിപ്പ് റെക്കോഡ് കളക്ഷനാണ് നോര്‍ത്തില്‍ നിന്നും നേടിയത്. രണ്ടാം ഭാഗവും നോര്‍ത്തിലെ പ്രക്ഷേകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച് എന്ന രീതിയിലാണ് പ്രേക്ഷക പ്രതികരണം. ഗംഭീരം എന്നാണ് പുഷ്പയുടെ ഹിന്ദി പതിപ്പ് കണ്ടിറങ്ങിയ ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം.

എന്നാല്‍ ഒന്നാം ഭാഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാം ഭാഗം അത്ര ഹരം കൊള്ളിച്ചില്ല എന്നാണ് മലയാളി പ്രേക്ഷകരുടെ അഭിപ്രായം. ചിത്രം ഇഷ്ട്ടപെട്ടവരും കൂട്ടത്തിലുണ്ട്. എന്തായാലും ആദ്യ ഷോ കഴിയുമ്പോള്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇനി വമ്പന്‍ ബഡ്ജറ്റില്‍ വന്ന ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തൂക്കുമോ എന്നാണ് അറിയാന്‍ ഉള്ളത്. പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 1000 കോടിക്കുമുകളിലാണ് പുഷ്പ 2 സ്വന്തമാക്കിയിരുന്നത്.

Content Highlight: First Audience Review Of Pushpa 2: The Rule

Latest Stories

We use cookies to give you the best possible experience. Learn more