| Monday, 24th September 2018, 8:31 pm

ഇത് ചരിത്രം; സൗദിയില്‍ രാത്രിയിലെ പ്രധാന ബുള്ളറ്റിനില്‍ വനിതാ അവതാരിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്:സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി രാത്രിയില്‍ പ്രധാന ബുള്ളറ്റിന്‍ അവതരിപ്പിക്കുന്ന വനിതാവാര്‍ത്ത അവതാരികയായി വീം അല്‍ ദഖീല്‍. സൗദി ദേശീയ ചാനലായ ടി.വി വണ്ണിനായാണ് ഖദീല്‍ വാര്‍ത്ത അവതരിപ്പിച്ചത്.

2016ല്‍ ജുമാന അല്‍ഷഹ്മി പ്രഭാതവാര്‍ത്ത അവതരിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് മറ്റൊരു വനിത സൗദിയില്‍ വാര്‍ത്ത അവതരിപ്പിക്കുന്നത്. അല്‍ ദഖീല്‍ ട്വിറ്ററില്‍ വാര്‍ത്ത വായിക്കുന്നതിന്റെ ചിത്രം ചാനല്‍ തന്നെ പങ്കുവെച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകരണമാണ് പുതിയ മാറ്റത്തിന് ലഭിക്കുന്നത്.


Read Also : ഗുജറാത്ത് കലാപത്തില്‍ മോദി കാഴ്ചക്കാരനായിരുന്നുവെന്ന പരാമര്‍ശം: ആസ്സാമീസ് പാഠപുസ്തകത്തിന്റെ പ്രസാധകര്‍ക്കും രചയിതാക്കള്‍ക്കുമെതിരെ കേസ്


സല്‍മാന്‍ രാജകുമാരന്റെ “വിഷന്‍ 2030″ന്റെ ഭാഗമായി തൊഴിലിടങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ പുതിയ നടപടി. സ്തീകള്‍ക്ക് ലൈസന്‍സ് എടുക്കാനും ഫുട്ബോള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാനും അനുമതി ലഭിച്ചതിന് പിന്നാലെയാണ് ചരിത്രപരമായ പുതിയ കാല്‍വെപ്പ്

ടിവി വണ്ണില്‍ അവതാരികയാകുന്നതിന് മുമ്പ് ദഖീല്‍ സി.എന്‍.ബി.സി. അറേബ്യക്കായും അല്‍ അറബിനായും ജോലി ചെയ്തിട്ടുണ്ട്.

ജുമാന അല്‍ ഷാമി യാണ് ആദ്യത്തെ ന്യൂസ് കാസ്റ്റ് അവതരാക. രാവിലത്തെ വാര്‍ത്താ പരിപാടി വനിത അവതരിപ്പിക്കുന്നത് 2016ലാണ്. അതിന് രണ്ട് വയസ്സാകുമ്പോഴാണ് സൗദി ടെലിവിഷന്‍ വീണ്ടും വാര്‍ത്തയാകുന്നത്. ചരിത്രം വീം അല്‍ ദക്കീലിലൂടെ ആവര്‍ത്തിക്കുന്നു. എന്ന് സൗദി ടെലിവിഷന്‍, #WeamAlDakheel എന്ന ഹാഷ് ടാഗോടു കൂടി അവരുടെ ട്വിറ്ററില്‍ പറഞ്ഞു.


We use cookies to give you the best possible experience. Learn more