കോഴിക്കോട്: തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ ശബ്ദത്തില്‍ പെണ്‍കുട്ടിയോട് മോശമായി സംസാരിച്ച ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍ എന്ന തരത്തില്‍ അനുഭാവികളുടെ വ്യാജപ്രചരണം. സയ്യിദ് മുഹമ്മദ് പാലക്കകാട് എന്ന ഫേസ്ബുക്ക് ഐ.ഡിയില്‍ നിന്നാണ് വ്യാജപ്രചരണം.
മറ്റൊരു കേസില്‍ അറസ്റ്റിലായ യുവാവിന്റെ ഫോട്ടോ ഉപയോഗിച്ചാണ് പ്രചരണം. ഇതിനോടകം രണ്ടായിരത്തിലേറെ ഷെയര്‍ ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്.
‘ഫിറോസ് കുന്നംപറമ്പിലിന്റെ ശബ്ദത്തില്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്ത എറണാകുളം കുളം കൊല്ലൂര്‍ സ്വദേശിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സുധി അറസ്റ്റില്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.
എന്നാല്‍ ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതിയായ ആദര്‍ശാണ് ചിത്രത്തിലുള്ളത്. നേരത്തെ പെണ്‍കുട്ടിയോട് മോശമായി സംസാരിക്കുന്ന ഫിറോസിന്റേതെന്ന തരത്തിലുള്ള ശബ്ദരേഖ പുറത്തായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Firoz Kunnamparambil Supporters Fake Campaign DYFI Thavanoor Audio Clip