| Wednesday, 16th October 2019, 6:58 pm

എനിക്ക് കോഡിനേറ്റര്‍ ഇല്ല; ചെയ്തതിന് തെളിവുണ്ടെങ്കില്‍ അത് കാണിക്കണമെന്നും മുഹമ്മദ് അഷീലിന് ഫിറോസിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഹമ്മദ് അഷീലിന് മറുപടിയുമായി കുന്നംപറമ്പില്‍ രംഗത്ത്. സാമൂഹിക പ്രവര്‍ത്തകനായ

സാമൂഹ്യ സുരക്ഷാ മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ ഫേസ്ബുക്കില്‍ ലൈവ് ഇട്ടിരുന്നു.ഇതേ തുടര്‍ന്നാണ് ഫിറോസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

താന്‍ എന്തു കാര്യം ചെയ്യണം എന്ന് തീരുമാനിക്കുന്നത് താന്‍ മാത്രമാണെന്നും തനിക്ക് പ്രത്യേകിച്ച് കോഡിനേറ്റര്‍ ഇല്ല എന്നും ഫിറോസ് കുന്നം പറമ്പില്‍ പറഞ്ഞു. ഫിറോസ് കുന്നംപറമ്പിലിന്റെ കോഡിനേറ്റര്‍ എന്ന പേരില്‍ വിളിച്ചത് ആരെയാണെന്ന് നിങ്ങള്‍ പറയണമെന്നും ഫിറോസ് പറഞ്ഞു.

25 ലക്ഷം രൂപ പറഞ്ഞ് 10 ലക്ഷം രൂപയേ കൊടുക്കുകയുള്ളു എന്ന് നിങ്ങള്‍ പറഞ്ഞ കുട്ടി, അത് ഏത് കേസ് ആണെന്ന് അഷീല്‍ വ്യക്തമാക്കണമെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.

രോഗി ഏതാണെന്നും എപ്പോഴാണ് സാമൂഹിക സുരക്ഷാ മിഷന് അവര്‍ അപേക്ഷ തന്നിട്ടുള്ളതെന്നും അതിന്റെ പകര്‍പ്പു കാണിക്കണമെന്നും ആ രോഗിയുടെ വീഡിയോ താന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ വീഡിയോ നിങ്ങള്‍ കാണിക്കണമെന്നും നിങ്ങള്‍ ആരെയാണ് വിളിച്ചത് എന്ന് നിങ്ങള്‍ പറയാന്‍ തയ്യാറാവണമെന്നും ഫിറോസ് പറഞ്ഞു.

അല്ലാത്ത പക്ഷം നിങ്ങള്‍ പറയുന്ന ആരോപണം കള്ളമാണെന്നും നിങ്ങളുടെ ഭാഗം സത്യമാണ് എന്ന് തെളിയിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങളെ പോലുള്ള ആളുകളുടെ നികുതി പണത്തില്‍ നിന്നും ശമ്പളം വാങ്ങിച്ച് ജോലി ചെയ്യുന്ന വ്യക്തിയാണ് നിങ്ങള്‍, നിങ്ങളെ പോലുള്ള വ്യക്തികളുടെ കൈാള്ളരുതായ്മയാണ് ഞങ്ങളെ പോലുള്ള ആളുകള്‍ക്ക് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടേണ്ടി വരുന്നതെന്നും ഫിറോസ് ലൈവില്‍ പ്രതികരിച്ചു.

‘ഒരു കുട്ടിയുടെ ഫോട്ടോയും വീഡിയോയും ആ കുട്ടിയുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവര്‍ക്കേ കൊടുക്കൂവെന്ന് പറയുന്നത് തോന്നിവാസമല്ലാതെ മറ്റെന്താണ്. ഇത് എന്ത് രീതിയാണെന്ന് അന്ന് മിനിസ്റ്റര്‍ ചോദിക്കുകയും ചെയ്തു’. എന്ന് എന്നും അഷീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഫിറോസിന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടിയുടെ രോഗത്തിന്റെ ചെലവിന്റെ ആവശ്യം കഴിഞ്ഞാല്‍ അത് മറ്റു രോഗികള്‍ക്ക് നല്‍കുന്നത് തോന്നിവാസിയാണെങ്കില്‍ തനിക്ക് അത് ചെയ്യാതെ നിവൃത്തി ഇല്ല എന്നുമായിരുന്നു ഫിറോസിന്റെ പ്രതികരണം.

രാഷ്ട്രീയ പ്രേരിതമായ വിഷയങ്ങള്‍ കൊണ്ട് ഇത്തരം ആരോപണങ്ങള്‍ അടിച്ചിറക്കരുതെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ചെയ്യാത്തതു കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ക്ക് മുന്‍കൈ എടുത്ത് ചെയ്യേണ്ടിവരുന്നതെന്നും ആയിരുന്നു ഫിറോസിന്റെ പ്രതികരണം.

ഫിറോസിന്റേത് ആളുകളെ പറ്റിക്കുന്ന പരിപാടിയാണെന്നും ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതെയാണ് ഫിറോസ് ഇത് ചെയ്യുന്നതെന്നും മുഹമ്മദ് അഷീല്‍ തന്റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more