മലപ്പുറം: തവനൂരില്‍ താന്‍ പിടിച്ച വോട്ടുകളെല്ലാം സ്വന്തം പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പില്‍. തവനൂര്‍ യു.ഡി.എഫ് എഴുതിത്തള്ളിയ മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു.
‘മണ്ഡലത്തില്‍ യു.ഡി.എഫ് കാര്യമായ മുന്നൊരുക്കം ഒന്നും നടത്തിയില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ വോട്ടുകളാണ് തവനൂരില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്,’ ഫിറോസ് കുന്നുംപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
ജലീലിന്റെ ഭൂരിപക്ഷം കുറഞ്ഞത് പോരാട്ടത്തിന്റേ തീവ്രത വ്യക്തമാക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
3,606 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജലീല്‍ ഫിറോസിനെ പരാജയപ്പെടുത്തിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ 17,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജലീല്‍ തവനൂരില്‍ നിന്ന് ജയിച്ചുകയറിയത്.
2011ലാണ് തവനൂര്‍ മണ്ഡലം രൂപീകൃതമാകുന്നത്. ഇതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും കെ.ടി ജലീല്‍ തന്നെയായിരുന്നു തവനൂരില്‍ നിന്ന് ജയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Firos Kunnumparambil on Thavanoor Vote UDF LDF KT Jaleel