കോഴിക്കോട്: തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
‘ചികിത്സാ സഹായത്തിന്റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പണപ്പിരിവ് നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണ്. ചികിത്സാ സഹായത്തിന്റെ പേരില്‍ വ്യക്തിപരമായ നേട്ടം മാത്രമാണ് ഫിറോസ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്’, പ്രസ്താവനയില്‍ പറയുന്നു.
ഭീഷണിപ്പെടുത്തിയതിനും വീട്ടില്‍ കയറി അതിക്രമം കാട്ടിയതിനും എറണാകുളം ചേരാനല്ലൂര്‍ സ്റ്റേഷനിലും കേസുണ്ട്. ഇത്തരത്തില്‍ ഒരാള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കിയതെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിരവധി നേതാക്കളുണ്ടായിട്ടും ലീഗ് അനുഭാവിയായ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്‍കിയത് നാല് കോടി രൂപ കോഴ വാങ്ങിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ടെന്ന് ഡി.വൈ.എഫ്.ഐയുടെ പ്രസ്താവനയില്‍ പറയുന്നു.
കെ.ടി ജലീലിനോടാണ് ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ തോറ്റത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Firos Kunnumparambil DYFI Thavanoor