| Monday, 4th May 2020, 11:54 pm

തവനൂരില്‍ കെ.ടി ജലിലീനെതിരെ മത്സരിക്കാനില്ല; തെറ്റായ പ്രചരണമെന്ന് ഫിറോസ് കുന്നുംപറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ തവനൂര് നിയോജക മണ്ഡലത്തില്‍ കെ.ടി ജലീലിനെതിരെ താന്‍ മത്സരിക്കുമെന്ന പ്രചരണം തെറ്റാണെന്ന് ഫിറോസ് കുന്നുംപറമ്പില്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്.

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് താന്‍ അവസാനിപ്പിച്ച ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുകയാണെന്ന് ഫിറോസ് കുന്നുംപറമ്പില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് തനിക്കെതിരെ വീണ്ടും ആക്രമണം തുടങ്ങിയെന്ന് ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞു.

കുപ്രചരണങ്ങള്‍ നടത്തുന്നതിലൂടെ സഹായം ലഭിക്കേണ്ടവര്‍ക്ക് അത് കിട്ടാതെ പോവുകയാണ് ചെയ്യുന്നത്. തന്റെ അഭ്യര്‍ത്ഥന പ്രകാരം ലഭിക്കുന്ന തുക എത്രയാണോ അതൊക്കെ രോഗിക്കാണ് ലഭിക്കുന്നതെന്നും അല്ലാതെ തനിക്കല്ലെന്നും ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് പോലെ എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ ചെയ്തിട്ടുള്ളവര്‍ക്കേ പേടിക്കേണ്ടതുള്ളു. തന്നെ വിശ്വസിച്ച് പണം തന്നവര്‍ക്ക് താന്‍ കൃത്യമായി കണക്ക് നല്‍കിയിട്ടുണ്ടെന്നും ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more