ദല്‍ഹിയില്‍ തകര്‍ന്ന വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ജി.എം.ആര്‍ ഗ്രൂപ്പ് ഇലക്ട്രല്‍ ട്രസ്റ്റ് വഴി ബി.ജെ.പിക്ക് നല്‍കിയത് കോടികള്‍
national news
ദല്‍ഹിയില്‍ തകര്‍ന്ന വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ജി.എം.ആര്‍ ഗ്രൂപ്പ് ഇലക്ട്രല്‍ ട്രസ്റ്റ് വഴി ബി.ജെ.പിക്ക് നല്‍കിയത് കോടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th June 2024, 11:34 am

ന്യൂദൽഹി: ദൽഹിയിൽ ഒരളുടെ മരണത്തിനിടയാക്കി തകർന്ന് വീണ വിമാനത്താവളം ടെർമിനൽ1 ഉൾപ്പെടയുള്ള ദൽഹി വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ജി.എം.ആർ ഗ്രൂപ്പ് ഇലക്ടറൽ ട്രസ്റ്റ് വഴി ബി.ജെ.പിക്ക് സംഭാവന നൽകിയതായി തെളിവുകൾ. 2018 മുതൽ കമ്പനി ബി.ജെ.പി ക്ക് സംഭാവന നൽകുന്നുണ്ട്. പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിലേക്ക് കമ്പനി നൽകുന്ന സംഭാവനയുടെ സിംഹഭാഗവും കൈപ്പറ്റുന്നത് ബി.ജെ.പിയാണ്.

Also Read: തലവന്‍; ക്ലൈമാക്‌സിലെ ആ സീന്‍ തിരക്കഥയില്‍ ഉണ്ടായിരുന്നില്ല; പിന്നീട് അങ്ങനെയൊന്ന് കൊണ്ടുവരാന്‍ കാരണമുണ്ട്: ജിസ് ജോയ്

ഇലക്ടറൽ ട്രൂസ്റ്റുകൾക്ക് വർഷം മുഴുവൻ സംഭാവന സ്വീകരിക്കാനുള്ള സംവിധാനം ഉണ്ട്. കൂടാതെ ആരാണ് സംഭാവന നൽകിയതെന്ന് വ്യക്തമായ രേഖകളും സൂക്ഷിക്കും.

15 ഇലക്ടറൽ ട്രസ്റ്റുകളിൽ ഏറ്റവും വലിയതും സമ്പന്നവുമായ പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റ് വഴി ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായ ബി.ജെ.പിക്ക് കമ്പനി ധനസഹായം നൽകുന്നുണ്ടെന്ന് രേഖകൾ സൂചിപ്പിക്കുന്നു.

2024 ഏപ്രിലിൽ റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2013നുശേഷം 272 മില്യൺ ഡോളർ ആണ് പ്രൂഡൻ്റ് സമാഹരിച്ചത്. അതിൻ്റെ ഏകദേശം 75% പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകക്ഷിയായ ബി.ജെ.പി ക്കാണ് നൽകിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ എട്ട് ബിസിനസ് ഗ്രൂപ്പുകൾ 2019 നും 2023 നും ഇടയിൽ കുറഞ്ഞത് 50 മില്യൺ ഡോളറെങ്കിലും ട്രസ്റ്റിന് സംഭാവന നൽകിയിട്ടുണ്ട്. ആർസലർ മിത്തൽ നിപ്പോൺ സ്റ്റീൽ, ഭാരതി എയർടെൽ, എസ്സാർ, ജിഎംആർ തുടങ്ങിയ ഗ്രൂപ്പുകൾ ഇതിൽ പ്രധാനപ്പെട്ടതാണ്‌.

രേഖകൾ പരിശോധിച്ചത് വഴി, ഒരു കോർപ്പറേറ്റ് സ്ഥാപനമോ വ്യക്തിയോ പ്രൂഡൻ്റിലേക്ക് ഫണ്ട് സംഭാവന ചെയ്യുമ്പോൾ, അത് ബിജെപിക്ക് സംഭാവന നൽകാനാണ് സാധ്യതയെന്ന് റോയിട്ടേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. പ്രൂഡൻ്റ് മറ്റ് പാർട്ടികൾക്കും പണം സംഭാവന ചെയ്യുന്നുണ്ടെങ്കിലും, റോയിട്ടേഴ്‌സ് റിപ്പോർട്ട് കാണിക്കുന്നത് അതിൻ്റെ ശേഖരത്തിൻ്റെ ഏറ്റവും വലിയ ഭാഗം ബി.ജെ.പിയുടെ ഖജനാവിലേക്കാണ് പോയതെന്നാണ്.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിൻ്റെ രേഖകൾ പ്രകാരം 2018-19 വർഷത്തിൽ പ്രൂഡൻ്റ് ബി.ജെ.പിക്ക് 67.25 കോടി രൂപയും അതിന് മുമ്പുള്ള സാമ്പത്തിക വർഷം 154.30 കോടി രൂപയും സംഭാവന നൽകിയിരുന്നു. പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റ് 2019-20ൽ ബി.ജെ.പിക്ക് 217.75 കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്.

2021-2022 കാലത്ത് 336.509 കോടി രൂപയാണ് ബി.ജെ.പിക്ക് സംഭാവനയായി നൽകിയത്. ഇതിൽ 20 കോടി രൂപ ലഭിച്ചത് ജി.എം.ആർ ഹൈദരാബാദ് ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ നിന്നാണ്.

ദൽഹി വിമാനത്താവളത്തിലെ വിപുലീകരിച്ച ഇൻ്റഗ്രേറ്റഡ് ടെർമിനൽ 1 പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്ത് ഒരു മാസത്തിന് ശേഷമാണ് പ്രൂഡൻ്റ് തങ്ങളുടെ ഫണ്ടിൻ്റെ ഭൂരിഭാഗവും ബി.ജെ.പിക്ക് നൽകുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നത്.

ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ നേതൃത്വത്തിലുള്ള ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് 2019 ലാണ് വിമാനത്താവളത്തിൻ്റെ വിപുലീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്.

Content Highlight: Firm Managing Delhi Airport Among Top Donors to an Electoral Trust Which Gave Lion’s Share to BJP