കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക നിയന്ത്രിക്കാൻ വൈകും. ഇതിനായി ഒരു ദിവസം കൂടി വേണ്ടി വരുമെന്നാണ് അധികാരികൾ അറിയിച്ചു. വെളിച്ചക്കുറവുമൂലം എട്ടര മണിയോടെ പുക നിയന്ത്രിക്കാനുള്ള നടപടികൾ നിർത്തിവെച്ച ശേഷം നാളെ പുനരാരംഭിക്കും. പുകയുള്ള പ്രദേശങ്ങളിലെ വീടുകളിൽ എ.സി ഉപയോഗിക്കരുതെന്ന് കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുക കലർന്ന മലിനവായു എ.സി.വഴി വീടുകളുടെ അടച്ചിട്ട മുറികളിലേക്ക് എത്തും എന്നതിനാലാണിത്.
Also Read അസം വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 84 ആയി, രണ്ട് പേര്‍ അറസ്റ്റില്‍
പുക വീടുകളിൽ കയറിയിട്ടുണ്ടെങ്കിൽ വാതിലും ജനലുകളും തുറന്നു വെച്ച് വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യണം.
തീപിടിത്തത്തിൽ സംശയമുണ്ടെന്ന ആരോപണവുമായി കൊച്ചി മേയർ സൗമിനി ജെയിനും മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാകമ്മിറ്റിയും രംഗത്തെത്തി.
ഇന്നലെ വൈകിട്ടുണ്ടായ തീ അണച്ചിരുന്നുവെങ്കിലും ഇന്ന് പുലർച്ചയോടെ വീണ്ടും കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ആളിക്കത്തുകയായിരുന്നു. അഗ്നിശമനസേനയുടെ മൂന്ന് വാഹനങ്ങൾ ഇവിടേക്ക് എത്തിയെങ്കിലും തീ പൂർണമായി കെടുത്താൻ കഴിഞ്ഞില്ല.
ഇതിനിടയ്ക്ക് കടുത്ത പുക കൊച്ചി നഗരമാകെ വ്യാപിക്കുകയും ചെയ്തു. വൈകിട്ടോടെ തീയണയ്ക്കാന്‍ കഴിഞ്ഞേക്കുമെന്നു കലക്ടർ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോഴും ഇവിടെനിന്നും രൂക്ഷമായി പുക ഉയരുകയാണ്.