തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.ആര്‍.എസ് ആശുപത്രിക്ക് സമീപം വന്‍ തീപിടിത്തം. ആക്രിക്കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ വീടുകളിലേക്കും കടകളിലേക്കും വലിയ തോതില്‍ തീപടരുന്നുണ്ട്.
പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കിള്ളിപ്പാലത്തിലെ ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്.
സമീപത്തെ കടകള്‍ അടയ്ക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഗോഡൗണിന്റെ ഉള്ളില്‍ നിന്ന് വന്‍ പൊട്ടിത്തെറികളും ഉണ്ടായിട്ടുണ്ട്.
ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നുവെന്ന് സ്ഥലത്തുള്ളവര്‍ പറയുന്നു. അതേസമയം തീപിടിച്ച ആക്രിക്കടയുടെ ഗോഡൗണില്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.
ഗോഡൗണിനോട് ചേര്‍ന്ന് അഞ്ചോളം കടകളും തൊട്ടുപുറകില്‍ ഒരു വീടുമുണ്ട്. വീട്ടിലുള്ളവരെ നാട്ടുകാര്‍ തന്നെയാണ് ആദ്യ ഘട്ടത്തില്‍ മാറ്റിയത്.
മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സാണ് നിലവില്‍ സ്ഥലത്തെത്തിയിട്ടുള്ളത്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഇവിടേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് വശങ്ങളില്‍ നിന്ന് വെള്ളം ചീറ്റി തീയണക്കാനാണ് ശ്രമിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ