| Sunday, 26th February 2017, 9:15 am

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാമേഖലയില്‍ തീപിടിത്തം; പോസ്റ്റ് ഓഫിസും ഗോഡൗണും കത്തിനശിച്ചു: തീപടര്‍ന്നത് കൂട്ടിയിട്ട ചവറില്‍ നിന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാമേഖലയില്‍ തീപിടിത്തം. പോസ്റ്റ് ഓഫിസും ഗോഡൗണ്‍ കത്തിനശിച്ചു. പുലര്‍ച്ചെ വടക്കേനടയ്ക്ക് സമീപം പോസ്റ്റ്ഓഫിസിനോടു ചേര്‍ന്ന ഗോൗണിലാണ് തീപിടിത്തമുണ്ടായത്.

നാല് യൂണിറ്റുകളില്‍ നിന്നുള്ള അഗ്‌നിശമന വാഹനങ്ങള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ക്ഷേത്രം കമാന്‍ഡോകളുടെ സി.സി.ടി.വി യിലാണ് തീ പടരുന്നത് ആദ്യം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സംഭവം അഗ്‌നിശമന സേനാ വിഭാഗത്തെ അറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ആദര്‍ശ് എന്ന കമാന്‍ഡോയുടെ കാലിന് പരിക്കേറ്റിട്ടുമുണ്ട്.

കൂട്ടിയിട്ട ചവറുകള്‍ക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വലിയ കൂമ്പാരമായിട്ടാണ് കെട്ടിടത്തിന് സമീപം തീപിടിത്തത്തിന് കാരണമായ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ജനങ്ങള്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും എടുത്തിരുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

അതേസമയം, ക്ഷേത്രപരിസരത്ത് ഫയര്‍ ഓഡിറ്റ് നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പോസ്റ്റ് ഓഫിസും ഗോഡൗണും മന്ത്രി സന്ദര്‍ശിച്ചു.


Dont Miss എസ്.ബി.ഐ എ.ടി.എമ്മില്‍ വീണ്ടും 2000 ത്തിന്റെ വ്യാജന്‍; പരിശോധനക്കായി എത്തിയ പൊലീസിനും ലഭിച്ചത് വ്യാജനോട്ട് ; പണം മാറ്റിനല്‍കാനാവില്ലെന്ന് ബാങ്ക് 


തപാല്‍ ഉരുപ്പടികള്‍ മുഴുവനായും ചാക്കില്‍ കെട്ടി സൂക്ഷിക്കുന്ന സ്ഥലമാണ് തീ പിടിത്തത്തില്‍ ചാമ്പലായ ഗോഡൗണ്‍. അതുകൊണ്ട് തന്നെ വലിയ നാശനഷ്ടമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അഗ്‌നിശമന സേനാ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. തൊട്ടടുത്ത പോസ്റ്റ്ഓഫീസും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

പത്മനാഭ ക്ഷേത്രത്തിന് അമ്പത് മീറ്റര്‍ ദൂരത്ത് മാത്രമാണ് പഴയ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന ഗോഡൗണും പോസ്റ്റ്ഓഫീസും സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ അഗ്‌നിശമന സേനാ അധികൃതര്‍ എത്തിയ ഉടനെ ഇതിനടുത്തുള്ള കെട്ടിടം പൊളിച്ച് നീക്കി തീ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more