തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം
. ആളപായമില്ല, മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിഷപ്പുക ശ്വസിച്ചാണ്. രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
മൂന്നു മണിക്കൂറോളമായി തീ ഒരേ അളവില്‍ തുടരുകയാണ്. തീ നിയന്ത്രണ വിധേയമല്ലാത്തത് കൊണ്ട് പ്രദേശത്ത് നിന്നും സമീപവാസികളെ ഒഴിപ്പിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് അഗ്നിരക്ഷാസേനയും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ സഹായവും തേടുന്നുണ്ട്.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
കെട്ടിടത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടറുകള്‍ അടക്കമുള്ളവ ഉള്ളതിനാല്‍ പ്രദേശത്തേയ്ക്ക് പോലീസ് ആളുകളെ കടത്തിവിടുന്നില്ല. ഈ ഭാഗത്തേക്കുള്ള വാഹനഗതാഗതം തടഞ്ഞിട്ടുണ്ട്.