മോസ്‌കോ: സൈബീരിയന്‍ നഗരമായ കെമെറോവൊയിലെ ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. നാലു നില കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. നാലാം നില പൂര്‍ണ്ണമായും കത്തി നശിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം 40 ഓളം പേര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായാണ് റഷ്യന്‍ ന്യൂസ് ഏജന്‍സിയായ “ടാസ്” റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാളിനുള്ളിലെ മള്‍ട്ടിപ്ലക്സ് തീയേറ്ററില്‍ അകപ്പെട്ടവരാണ് മരിച്ചവരിലധികവും. തീപിടിത്തതില്‍ തീയേറ്ററിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണതാണ് അപകടത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീപിടിത്തമുണ്ടായ മുകളിലെ നിലകളില്‍ നിന്ന് പലരും താഴേക്ക് ചാടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പരിക്കേറ്റവരെയടക്കം പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാളിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത ആളുകള്‍ പുറത്തേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ ടി.വി ചാനലുകള്‍ പുറത്ത് വിട്ടിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.