കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപിടിത്തം. പാളയം കല്ലായിയിലുള്ള ജയലക്ഷ്മി സില്‍ക്ക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ആറരയോട് കൂടിയായിരുന്നു തീപിടിത്തമുണ്ടായത്.
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപിടിത്തം. പാളയം കല്ലായിയിലുള്ള ജയലക്ഷ്മി സില്‍ക്ക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ആറരയോട് കൂടിയായിരുന്നു തീപിടിത്തമുണ്ടായത്.
കെട്ടിടത്തിനുള്ളിലാണ് തീപിടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന രണ്ട് കാറുകള്‍ കത്തിനശിച്ചു.
ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഈ ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
ചുറ്റും മറ്റ് കെട്ടിടങ്ങളൊന്നും അധികമില്ലാത്തതിനാല്‍ തീ കൂടുതല്‍ ഇടങ്ങളിലേക്ക് പടരാനിടയില്ലെന്നാണ് നിഗമനം. കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തുമെത്താണ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യ ഘട്ടത്തില്‍ പുറത്ത് വരുന്നുണ്ട്.
വിഷയത്തില്‍ പ്രതികരണവുമായി കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് രംഗത്തെത്തി. തീപിടിത്തത്തെക്കുറിച്ചുള്ള വിവരമറിഞ്ഞപ്പോള്‍ തന്നെ വേഗത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് മേയര്‍ പറഞ്ഞു.
നമ്മള്‍ ഇത്തരം വിഷയങ്ങള്‍ വളരെ ഗൗരവത്തിലെടുക്കണമെന്നും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ബീന ഫിലിപ്പ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് ആദ്യം തോന്നുമെങ്കിലും ബാക്കിയുള്ള കാര്യങ്ങള്‍ പൊലീസ് തുടര്‍ന്ന് അന്വേഷിക്കട്ടെ എന്നും മേയര്‍ പറഞ്ഞു.
Content Highlights: Fire in Kozhikode city