| Monday, 8th July 2019, 7:59 am

കൊച്ചി തോപ്പുംപടിയില്‍ ചെരുപ്പുകടയില്‍ വന്‍ തീപ്പിടുത്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: കൊച്ചി തോപ്പുംപടിയില്‍ ചെരുപ്പുകടയില്‍ വന്‍ തീപ്പിടുത്തും. തോപ്പുംപടിയിലെ മാര്‍സല്‍ എന്ന ചെരുപ്പുകടയ്ക്കാണ് തീപിടിച്ചത്.
ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിരവധി സ്റ്റോക്കുകള്‍ ഉള്ളതായാണ് വിവരം.

ഏഴ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണക്കുന്നത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. സമീപത്തുള്ള കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സംശയം.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more