ദല്‍ഹിയില്‍ വീണ്ടും തീപിടിത്തം; ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി നശിച്ചു
national news
ദല്‍ഹിയില്‍ വീണ്ടും തീപിടിത്തം; ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി നശിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th February 2019, 8:50 am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും തീപിടിത്തം. ബഹ്‌റൈചിലെ കൊട്ട്‌വാലി ദെഹത് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചേരിയിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി നശിച്ചതായാണ് വിവരം.

അപകടത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്‌നിശമനസേനയുടെ 25 യൂണിറ്റ് സ്ഥലത്തെത്തിയാണ് പിന്നീട് തീയണച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Read Also : യു.പിയില്‍ പ്രിയങ്ക ജോലി തുടങ്ങി; ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം

ഇന്നലെ കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചിരുന്നു. 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ച നാലു മണിയോടെ ഹോട്ടല്‍ അര്‍പ്പിത പാലസിലാണ് തലസ്ഥാന നഗരിയെ നടുക്കിയ അഗ്‌നിബാധയുണ്ടായത്.