മൈസൂരു: ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിൽ വന്‍ തീപ്പിടിത്തം. 600 ഏക്കറോളം വനഭൂമി കത്തിനശിച്ചതായി റിപ്പോർട്ട്. ഗോപാലസ്വാമിബേട്ട എന്ന സ്ഥലത്താണ് ആദ്യം തീപിടുത്തമുണ്ടായത്. ഇതിനു ശേഷമുണ്ടായ ശക്തമായ കാറ്റിനെത്തുടർന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. ബന്ദിപ്പുര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തിയായ വയനാട് വന്യജീവിസങ്കേതത്തിലേക്കും തീപടരുകയുണ്ടായി.
തീ അണയ്ക്കാന്‍ അഗ്‌നിശമനസേനയും നാട്ടുകാരും ശ്രമിക്കുകയാണ്. എന്നാൽ ശക്തമായ കാറ്റ് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ബന്ദിപ്പൂര്‍ വനമേഖലയിലുള്ള ലൊക്കെരെയിലെയും കെബ്ബാപുരയിലെയും നാല് ചെറുകുന്നുകൾ കാട്ടുതീയില്‍ കത്തിനശിച്ചു. കടുവ സങ്കേതത്തിന് അകത്തേക്ക് തീപടര്‍ന്നത് കൂടുതല്‍ ഭീതിക്കിടയാക്കി. മൈസൂരു-ബന്ദിപ്പുര്‍ റോഡിലെ ഗതാഗതവും കാട്ടുതീ കാരണം തടസ്സപെട്ടു.
Also Read “ചിലർ ഇന്ത്യയിൽ ജീവിച്ച് പാകിസ്ഥാന്റെ ഭാഷ സംസാരിക്കുന്നു”: കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി മോദി
ആളിപ്പടരുന്ന കാട്ടുതീയിൽ മാനുകള്‍ ഓടിപ്പോയതായും അനേകം ഇഴജന്തുക്കള്‍ ചത്തൊടുങ്ങിയതായും പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു. തീ വനത്തിന്റെ ഉള്ളിലേക്ക് കടന്നത് മൃഗങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഇവർ പറഞ്ഞു. എല്ലാവര്‍ഷവും ഈ മേഖലയില്‍ അഗ്‌നിബാധ ഉണ്ടാകുന്നതാണ്. എന്നാൽ ഇത്രയും വലിയ തീപിടുത്തം ഇതാദ്യമായാണ്. കാട്ടുതീയെ പ്രതിരോധിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ആരോപിച്ചു.