| Saturday, 23rd February 2019, 7:30 pm

കൊച്ചി നഗരത്തിൽ ദിവസങ്ങൾക്കിടെ വീണ്ടും തീപിടുത്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി നഗരത്തിൽ ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ തീപിടിത്തം. നഗരത്തില്‍ തൊട്ടടുത്ത ദിവസങ്ങളിൽ ഉണ്ടാകുന്ന മൂന്നാമത്തെ അഗ്നിബാധയാണ് ഇത്. ഉണങ്ങിയ പുല്ലിന് തീപിടിച്ചതാണ് അപകടത്തിന് കാരണമായത്. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം സൗത്ത് ഭാഗത്തുള്ള പാരഗണ്‍ ചെരിപ്പിന്റെ ഗോഡൗണിലും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലും തീപിടുത്തമുണ്ടായിരുന്നു.

Also Read എയ്റോ ഇന്ത്യ 2019 വേദിക്കടുത്ത് വൻ തീപിടുത്തം: 300 വാഹനങ്ങൾ കത്തി നശിച്ചു, തീ പടർന്നത് സിഗരറ്റ് കുറ്റിയിൽ നിന്നും

ബുധനാഴ്ച രാവിലെയാണ് പാരഗൺ ഗോഡൗണില്‍ തീപിടിത്തം ഉണ്ടായത്. ഗോഡൗണിന്റെ നാലുനില കെട്ടിടം പൂര്‍ണമായും തീയിൽ നശിച്ചു. ഫയര്‍ ഫോഴ്‌സും വ്യോമസേനയും ഒത്തുചേർന്നാണ് വെള്ളിയാഴ്ച ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റിലെ തീയണച്ചത്.

ഇതിനെ തുടർന്ന് ശനിയാഴ്ച പുലര്‍ച്ചെ കൊച്ചി നഗരത്തിൽ വ്യാപകമായി പുകശല്യമുണ്ടായി. പുക നഗരത്തിലേക്ക് പടർന്നതോടെ ആളുകള്‍ക്ക് കണ്ണെരിച്ചിലും ശാരീരിക അസ്വസ്ഥതകളും ഉണ്ടായി. വൈറ്റില, കടവന്ത്ര, പനമ്പിള്ളി നഗര്‍ തുടങ്ങിയ നഗരപ്രദേശങ്ങളിലേക്കാണ് പുക പടർന്നത്.

Also Read ഇന്ത്യയുടെ പോരാട്ടം കശ്മീരിന് വേണ്ടി; കശ്മീരികള്‍ക്കെതിരെയല്ല: മോദി

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ്. വൈ. സഫറുള്ളയ്ക്ക് നിർദ്ദേശം നൽകി. അടിയന്തിരമായി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നും മന്ത്രി കളക്ടറോട് ആവശ്യപെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more