ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയില്‍ തീപ്പിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. മഹാകുംഭ മേളയ്ക്കിടയില്‍ തീപ്പിടുത്തമുണ്ടായതായി അഗ്നിശമനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മഹാകുംഭമേള നടക്കുന്ന ക്ഷേത്രത്തിനടുത്തുള്ള ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18 ലാണ് സംഭവമുണ്ടായത്. തീ അണയ്ക്കുന്നതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും അഗ്നിശമന സേന അറിയിച്ചു.
സംഭവത്തില്‍ ആളാപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൂര്‍ണമായും സംഭവസ്ഥലം അഗ്നിശമന സേനാംഗങ്ങളുടെ പരിധിയിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഓള്‍ഡ് ജി.ടി റോഡിലെ തുളസി ചൗരാഹയ്ക്ക് സമീപമുള്ള ഒരു ക്യാമ്പില്‍ തീപ്പിടുത്തമുണ്ടായതായും തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞുവെന്നും ഖാക്ക് ചൗക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ യോഗേഷ് ചതുര്‍വേദി അറിയിച്ചു.
Updating…
Content Highlight: Fire breaks out during Mahakumbh Mela in Prayagraj