ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപ്പിടുത്തത്തില്‍ പത്ത് നവജാതശിശുക്കള്‍ മരിച്ചു. മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടുത്തം ഉണ്ടായത്.
ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപ്പിടുത്തത്തില്‍ പത്ത് നവജാതശിശുക്കള്‍ മരിച്ചു. മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടുത്തം ഉണ്ടായത്.
വെള്ളിയാഴ്ച (15/11/24) രാത്രി 10.35 ഓടെ നടന്ന തീപ്പിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിക്കുകയും 17 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വന്നുവെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
തീപ്പിടുത്തത്തില്‍ പരിക്കേറ്റ 17 കുട്ടികള്‍ ചികിത്സയിലാണെന്നും ഇവരെ വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് പറഞ്ഞു.
മരണപ്പെട്ട 10 കുട്ടികളില്‍ ഏഴ് പേരെ തിരിച്ചറിഞ്ഞതായും മൂന്ന് പേരുടെ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും തിരിച്ചറിയാനും രക്ഷിതാക്കളിലേക്ക് എത്തിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തീപ്പിടുത്തം ഉണ്ടായ സമയത്ത് 47 കുട്ടികളെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടികളില്‍ 10 കുട്ടികള്‍ മരിക്കുകയും 37 കുട്ടികളെ രക്ഷപ്പെടുത്തുകയുമായിരുന്നുവെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അലോക് സിങ് പറയുകയുണ്ടായി.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഝാന്‍സി ഡിവിഷംണല്‍ കമ്മീഷണറോടും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസിനോടും ഉത്തരവിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 12 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും യോഗിയുടെ ഉത്തരവുണ്ട്.
അപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ രോഗികളെ ഒഴിപ്പിക്കുന്നതിന്റെയും ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ജനലുകള്‍ തകര്‍ത്ത് രോഗികളെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Content Highlight: Fire breaks out at Uttar Pradesh Jhansi Medical College; Tragic end for ten newborn babies