പ്രധാന മന്ത്രിയുടെ ഓഫീസില്‍ തീപിടുത്തം
Daily News
പ്രധാന മന്ത്രിയുടെ ഓഫീസില്‍ തീപിടുത്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 17, 02:39 am
Tuesday, 17th October 2017, 8:09 am

 

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ഓഫീസില്‍ തീപിടുത്തം. സൗത്ത് ബ്ലോക്കിലെ രണ്ടാം നിലയിലുളള 242ാം റൂമിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ 3.35 ഓടെയാണ് തീപിടുത്തം ഉണ്ടായതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.


Also Read: ‘നടപ്പില്ല സാറേ..’; ഹര്‍ത്താലിനിടെ വാഹനത്തില്‍ക്കയറിയ നേതാക്കളെ ഇറക്കിവിട്ട് പ്രവര്‍ത്തകര്‍


സംഭവം നടന്നയുടന്‍ 10 ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി 20 മിനുട്ടുകള്‍ക്കം തീ അണയ്ക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഓഫീസിനകത്ത് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ സി.പി.യുവിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്ന് ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ ഗുരുമുഖ് സിങ് പറഞ്ഞു.