ബെയ്‌റൂട്ട്: ലെബനനിലെ സഹാര്‍ണി ഓയില്‍ ഫാക്ടറിയില്‍ വന്‍ തീ പിടിത്തം. ഫാക്ടറിയിലെ ബെന്‍സീന്‍ സൂക്ഷിച്ചിരുന്ന ടാങ്കിനാണ് തീ പിടിച്ചത്. ലെബനന്‍ സൈനിക വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ലെബബന്‍ ഊര്‍ജമന്ത്രി വാലിദ് ഫയാദ് അറിയിച്ചു. ‘ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. എങ്ങനെയാണ് തീ പിടിത്തം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല, ആരെങ്കിലും മനഃപൂര്‍വം തീ വെച്ചതാണോ എന്ന കാര്യത്തിലും ആശങ്കയുണ്ട്,’ ഫയാദ് പറഞ്ഞു.
തീ പിടിത്തത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്ന പ്രകാരം അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
بالفيديو ـ إندلاع حريق كبير داخل منشأة النفط في #الزهراني جنوب #لبنان https://t.co/yLoDVe4cXk pic.twitter.com/SGWsGPnikG
— قنـــاة الجـــديـــد (@ALJADEEDNEWS) October 11, 2021
അഗ്നിശമന സേനയുടെ കൃത്യമായ ഇടപെടലുകളാണ് കാര്യങ്ങള്‍ കൈവിട്ടു പോവാതെ കാത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.