റിയാദ്: സൗദിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണ നിര്‍മ്മാതാക്കളായ അരംകോയില്‍ തീപിടുത്തം. അരംകോയ്ക്കുനേരെ ഡ്രോണ്‍ ആക്രമണമുണ്ടായെന്നും ഇതേത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്.
അബ്ക്വയ്ക്ക്, ഖുറൈസ് മേഖലകളിലെ അരംകോ കേന്ദ്രങ്ങളിലാണ് തീപിടുത്തമുണ്ടായതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രണ്ടിടങ്ങളിലേയും തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ധര്‍ഹാനിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന അബ്ക്വയ്ക്കിലാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഗള്‍ഫില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സൗദി എണ്ണയില്‍ ഏറിയപങ്കും ഇവിടെ നിന്നാണ് ശുദ്ധീകരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.