| Thursday, 5th April 2018, 9:01 am

മലപ്പുറത്ത് ഹോണ്ട ഷോറൂമില്‍ വന്‍ തീപിടുത്തം, 18 വാഹനങ്ങള്‍ കത്തിനശിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: അങ്ങാടിപ്പുറത്ത് വന്‍ തീപിടുത്തം. മലപ്പുറം അങ്ങാടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന എ.എം ഹോണ്ട ഷോറൂമിലാണ് തീപിടുത്തം. ഇന്നു പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ജീവനക്കാരാരും സ്ഥലത്തില്ലാത്തതിനാല്‍ തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടില്ല.

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 18 വാഹനങ്ങള്‍ പൂര്‍ണ്ണമായി കത്തിനശിച്ചു. സര്‍വീസ് സെന്ററിലേക്ക് കൊണ്ടുവന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.


Also Read:  മധ്യപ്രദേശിലെ ദളിത് വേട്ട; മൃതദേഹങ്ങള്‍ സംസ്‌കരിച്ചത് അര്‍ധരാത്രി


20 വാഹനങ്ങള്‍ ഭാഗികമായും അഗ്നിക്കിരയായിട്ടുണ്ട്. പുതിയ വാഹനങ്ങളിലേക്ക് തീപടരുന്നതിനു മുന്‍പ് നാട്ടുകാരും പൊലീസും ഇടപെട്ടതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഷോറൂമും സര്‍വീസ് സെന്ററും ഉള്‍പ്പെടുന്ന ഇരുനിലക്കെട്ടിടമാണ് കത്തിനശിച്ചത്. സര്‍വീസ് സെന്ററിന്റെ ജനറേറ്റര്‍ റൂം പ്രവര്‍ത്തിക്കുന്ന ഭാഗത്തുനിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സംശയം. അതേസമയം അട്ടിമറി സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഏഴ് യൂണിറ്റ് അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Watch This Video:

Latest Stories

We use cookies to give you the best possible experience. Learn more