അഗ്നിസുരക്ഷാ നിയമത്തില്‍ വ്യവസായികള്‍ക്ക് വന്‍ ഇളവ്; വികസനത്തിനനുസരിച്ച് നിയമത്തിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഫയര്‍ ആന്റ് സേഫ്റ്റി മേധാവി ടോമിന്‍.ജെ.തച്ചങ്കരി
Kerala
അഗ്നിസുരക്ഷാ നിയമത്തില്‍ വ്യവസായികള്‍ക്ക് വന്‍ ഇളവ്; വികസനത്തിനനുസരിച്ച് നിയമത്തിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഫയര്‍ ആന്റ് സേഫ്റ്റി മേധാവി ടോമിന്‍.ജെ.തച്ചങ്കരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th April 2018, 4:11 pm

ആലപ്പുഴ: കേരളത്തിലെ വ്യവസായം സൗഹൃദമാക്കുന്നതിനായി വ്യവസായികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. നിലവിലെ അഗ്നിസുരക്ഷാനിയമങ്ങളിലാണ് വ്യവസായികള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കാനൊരുങ്ങുന്നത്.

ഈ നിയമപ്രകാരം 15 മീറ്റര്‍ ഉയരവും പതിനായിരം സ്‌ക്വയര്‍ വിസ്തീര്‍ണവും ഉള്ള കെട്ടിടങ്ങള്‍ക്ക് ഫയര്‍ എന്‍.ഒ.സി ആവശ്യമില്ലെന്ന് ഫയര്‍ ആന്റ് സേഫ്റ്റി മേധാവി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. 15 മീറ്ററിലേറെ ഉയരമുള്ള കെട്ടിടത്തിന് സുരക്ഷാക്രമീകരണം ഉടമസ്ഥന്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നും തച്ചങ്കരി പറഞ്ഞു.


ALSO READ:മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് കേരളത്തിലുണ്ടായ നിലവാരത്തകര്‍ച്ച ഉത്കണ്ഠയുളവാക്കുന്നു’; സര്‍ക്കാരും പ്രതിപക്ഷവും നിലപാട് തിരുത്തണമെന്നും ഐ.എം.എ


അരൂര്‍ ഫയര്‍സ്റ്റേഷന്റെ കെട്ടിട ഉദ്ഘാടനത്തിനിടെയായിരുന്നു നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെ പറ്റി തച്ചങ്കരി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെയായിരുന്നു തച്ചങ്കരിയുടെ ഈ പ്രഖ്യാപനം

സംസ്ഥാനവും ജനങ്ങളും വികസിക്കയാണ്. അതുകൊണ്ട് കേരളം വികസിക്കുന്നതിനനുസരിച്ച് 55 വര്‍ഷം പഴക്കമുള്ള ഫയര്‍ ആന്റ് സേഫ്റ്റി നിയമവും മാറ്റിപ്പണിയണമെന്നും തച്ചങ്കരി പറഞ്ഞു. നിയമഭേദഗതി ഈ വര്‍ഷം തന്നെയുണ്ടാകും.

സുരക്ഷാ ക്രമീകരണങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പിഴ ചുമത്തും. കൂടാതെ ആശുപത്രികളുടെ ഉയരം 30 മീറ്ററില്‍ നിന്നും 45 മീറ്ററാക്കാനും ഭേദഗതിയില്‍ ശുപാര്‍ശയുണ്ട്. നിയമഭേദഗതിയോടെ കൊച്ചി സെന്റര്‍ സ്‌ക്വയര്‍ ഉള്‍പ്പെടയുള്ള തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കും