കുന്നംകുളം: തൃശൂരിലെ കുന്നംകുളത്ത് വന്‍ തീപിടിത്തം. നഗരഭാഗത്തെ ആക്രിക്കടക്കും കടലാസ് ഗോഡൗണിനുമാണ് തീപിടിച്ചത്.
രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. മണിക്കൂറുള്‍ നീണ്ട പരിശ്രമിത്തിനൊടുവില്‍ തീയണക്കാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പുലര്‍ച്ചെ നാലരയോടെ യേശുദാസ് റോഡിലെ ആക്രിക്കടയില്‍ ആദ്യം തീപിടിക്കുകയായിരുന്നു. ആക്രികടയുടെ പുറകുവശത്തു നിന്നാണ് തീപടരാന്‍ തുടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നീട് അടുത്തുള്ള കടലാസ് ഗോഡൗണിലേക്കും ബൈന്‍ഡിംഗ് സെന്ററിലേക്കും തീപടര്‍ന്നു.
പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട. സംഭവത്തില്‍ പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. എന്നാല്‍ കേടുപാടുകളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ എത്രത്തോളം നഷ്ടം സംഭവിച്ചുവെന്ന കൃത്യമായി വിലയിരുത്താന്‍ സാധിക്കൂ.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Fire Accident in Kunnamkulam