| Saturday, 10th April 2021, 8:55 am

നാഗ്പൂരിലെ കൊവിഡ് പരിചരണ ആശുപത്രിയില്‍ തീപിടുത്തം; തീവ്ര പരിചരണ വിഭാഗത്തിലെ നാല് രോഗികള്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാല് മരണം. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്.

അപകടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നാല് രോഗികള്‍ മരിച്ചു. രണ്ട് രോഗികളുടെ നില അതീവ ഗുരുതരമാണ്. ആശുപത്രി കെട്ടിടത്തിലെ രണ്ടാം നിലയിലെ ഐ.സി.യുവിലാണ് തീപിടിച്ചത്.

ഇവിടുത്തെ എ.സിയില്‍ നിന്നായിരിക്കാം തീ പടര്‍ന്നതെന്നാണ് വിലയിരുത്തുന്നത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന മറ്റു കൊവിഡ് രോഗികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

27 രോഗികളെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി. ആശുപത്രിയിലുണ്ടായ അപകടം ദുഃഖകരമാണെന്നും മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന്റെ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Fire accident in Covid Hospital In Nagpur Maharashtra 4 Dead , 2 Critical

We use cookies to give you the best possible experience. Learn more