ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെതിരെ എഫ്.ഐ.ആര്‍ രിജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. ചൈല്‍ഡ് കമ്മീഷനാണ് മുംബൈ പോലീസിനോട് ഷാരൂഖിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2012 മാര്‍ച്ച് 16 ന് വാങ്കഡെയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐ.പി.എല്‍ മത്സരത്തിനിടെ അസഭ്യം പറഞ്ഞതിനാണ് ഷാരൂഖിനെതിരെ എഫ്.ഐ.ആര്‍.
കുട്ടികളുടെ മുന്നില്‍വെച്ചാണ് ഷാരൂഖ് മോശം ഭാഷ ഉപയോഗിച്ചതെന്നും ഇത് കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകാന്‍ കാരണമായെന്നുമാണ് മുംബൈ പോലീസ് പറയുന്നത്. ജുവനൈല്‍ നിയമപ്രകാരമാണ് ഷാരൂഖിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക.
കുട്ടികളുടെ മുന്നില്‍വെച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്‌തെന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ആരോപിച്ചിരിക്കുന്നത്. വാങ്കഡെ സ്റ്റേഡിയത്തില്‍ ഷാരൂഖ് പ്രവേശിക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് മാനേജിങ് കമ്മിറ്റി നിരോധിക്കുയും ചെയ്തിരുന്നു.